Loading ...

Home sports

ക്യാപ്റ്റനെ ഒഴിവാക്കി വെയില്‍സ് ടീം പ്രഖ്യാപിച്ച്‌ ​ഗി​ഗ്സ്

അടുത്തമാസം അസര്‍ബൈജാനെതിരെ നടക്കുന്ന യൂറോ കപ്പ് യോ​ഗ്യതാ മത്സരത്തിനുള്ള വെയില്‍സ് ടീമില്‍ നിന്ന് ക്യാപ്റ്റന്‍ ആഷ്ലി വില്യംസ് പുറത്ത്. പരിശീലകന്‍ റയന്‍ ​ഗി​ഗ്സാണ് വില്യംസിനെ ഒഴിവാക്കി 26 അം​ഗ ടീമിനെ പ്രഖ്യാപിച്ചത്. വില്യംസ് ഇല്ലാത്ത സാഹചര്യത്തില്‍ സൂപ്പര്‍താരം ​ഗാരത് ബെയില്‍ ടീമിനെ നയിക്കാനാണ് സാധ്യത 2016 യൂറോകപ്പില്‍ വെയില്‍സിനെ സെമിയിലേക്ക് നയിച്ച നായകനാണ് വില്യംസ്. 86 മത്സരങ്ങള്‍ വെയില്‍സിനായി കളിച്ച വില്യംസ് ദേശീയ ടീം ജേഴ്സിയില്‍ ഏറ്റവുമധികം തവണ കളിച്ച മൂന്നാമത്ത താരമാണ്. പ്രതിരോധതാരമായ വില്യംസായിരുന്നു ജൂണില്‍ ഹം​ഗറിക്കെതിരായ യൂറോ യോ​ഗ്യതാ മത്സരത്തിലും ടീമിനെ നയിച്ചത്. എന്നാല്‍ ഇപ്പോള്‍ വില്യംസിനെ ഒഴിവാക്കാനുള്ള നീക്കം അപ്രതീക്ഷിതമാണ്. വില്യംസിനെ ഒഴിവാക്കിയെങ്കിലും ​ ഗാരത് ബെയില്‍, ആരോണ്‍ റാംസെ, ഹാരി വില്‍സണ്‍, ജോ അലന്‍, ഡാനിയല്‍ ജെയിംസ്, ഈഥന്‍ അംപാഡു തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ​ഗി​ഗ്സ് പ്രഖ്യാപിച്ച ടീമിലുണ്ട്.

Related News