Loading ...

Home sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍്റെ 6ആം സീസണ്‍ ഒക്ടോബര്‍ 20 മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍്റെ 6ആം സീസണ്‍ ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലെ പോലെ ഈ വര്‍ഷവും ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടുന്നതോടെയാണ് സീസണ്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം എടികെയില്‍ വെച്ചായിരുന്നു ഉദ്ഘാടന മത്സരമെങ്കില്‍ ഇക്കൊല്ലം കൊച്ചിയില്‍, ബ്ലാസ്റ്റേഴ്സിന്‍്റെ തട്ടകത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം.
ഇക്കൊല്ലം എല്ലാ മത്സരങ്ങളും രാത്രി 7:30നാവും. ഒരു മത്സരം മാത്രമേ ഒരു ദിവസം ഉണ്ടാവൂ. ആകെ 90 മത്സരങ്ങളാണ് ലീഗ് ഘട്ടത്തില്‍ ഉണ്ടാവുക. 2020 ഫെബ്രുവരി 23ന് സീസണ്‍ അവസാനിക്കും.

Related News