Loading ...

Home sports

ഹെഡ്മാസ്റ്റര്‍ റാഫി വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം

മലയാളിതാരം മുഹമ്മദ് റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സില്‍. ചെന്നൈയ്ന്‍ എഫ്‌സിയുമായുള്ള കരാര്‍ അവസാനിപ്പിച്ച റാഫി ബ്ലാസ്റ്റേഴ്‌സുമായി അടുത്തദിവസം കരാര്‍ ഒപ്പിടും. യുഎഇയില്‍ നടക്കുന്ന പ്രീസീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുമെന്ന് അദേഹം സ്‌പോര്‍ട്‌സ്മലയാളത്തോട് വ്യക്തമാക്കി. റാഫിയുടെ കരാര്‍ അടുത്തദിവസം തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗികമായി വ്യക്തമാക്കും. റാഫിയുടെ ചെന്നൈയ്ന്‍ എഫ്‌സിയുമായുള്ള കരാര്‍ നേരത്തെ അവസാനിച്ചിരുന്നു. താരത്തിന്റെ കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയ മാനേജ്‌മെന്റ് താരത്തിന് ആശ്വാസയേകുകയും ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ സീസണിലടക്കം ചെന്നൈയ്ന്‍ നിരയിലുണ്ടായിരുന്നെങ്കിലും പരിക്ക് പലപ്പോഴും റാഫിക്ക് മുന്നില്‍ വില്ലനായി. എസ്ബിടിയിലൂടെ കളിതുടങ്ങിയ റാഫി ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായിരുന്നു. മഹീന്ദ്ര യുണൈറ്റഡ്, ഡികെ ശിവാജിയന്‍സ് ക്ലബുകള്‍ക്കായി കളിച്ചു. ഐഎസ്‌എല്ലില്‍ ആദ്യ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. പിന്നീടാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

Related News