Loading ...

Home special dish

സ്വാദിഷ്ടമായ ചിക്കന്‍ ഹരിയാലി തയ്യാറാക്കാം

ചിക്കന്‍ ഹരിയാലി പഞ്ചാബിലെ പ്രസിദ്ധമായ ഒരു വിഭവമാണ്. എല്ലില്ലാത്ത ചിക്കന്‍ ചീരയിലയുടെയോ പുതിനയിലയുടെയോ പേസ്റ്റില്‍ പുരട്ടിയാല് ഈ വിഭവം ഉണ്ടാക്കുന്നത്. പഞ്ചാബിലെ ഈ പ്രസിദ്ധമായ വിഭവം തന്തൂരി റൊട്ടിയുടെ കൂടെയോ നാനിന്റെ കൂടെയോ കഴിക്കാവുന്നതാണ്. ആവശ്യമായ സാധനങ്ങള്‍ : 1 . പുതിന ഇല - 1 / 2 കെട്ട്
2 . പച്ചമുളക് - 4 എണ്ണം
3 . വെളുത്തുള്ളി - 4 എണ്ണം
4 . മല്ലി തണ്ട് - ആവശ്യത്തിന്
5 . തൈര് - 1 / 2 കപ്പ് അല്ലെങ്കില്‍ 1 ടേബിള്‍സ്പൂണ്‍
6 . ചിക്കന്‍
7 എണ്ണ - ആവശ്യത്തിന് ( 2 - 3 ടേബിള്‍സ്പൂണ്‍ )
8 . ഉപ്പ് - ആവശ്യത്തിന്
ചിക്കന്‍ ഹരിയാലി തയ്യാറാക്കുന്ന വിധം 1 . പുതിന ഇലയും, പച്ചമുളകും, വെളുത്തുള്ളിയും, മല്ലി തണ്ടും കൂടെ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഈ അരപ്പ് മാറ്റി വെക്കുക. ആവശ്യമെങ്കില്‍ അരപ്പിലേക്ക് കുറച് വെള്ളം ചേര്‍ക്കാം. കുറച് കട്ടിയുള്ള ഗ്രേവിയാണ് ഇഷ്ടമെങ്കില്‍ കുറച് വെള്ളം ചേര്‍ത്താല്‍ മതിയാകും. ഗ്രേവി കുറച് കൂടുതല്‍ വേണമെങ്കില്‍ അതനുസരിച്ചു എത്രവെള്ളം വേണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം..
2 . ഒരു പാത്രത്തില്‍ ആവശ്യത്തിന് (ഏതാണ്ട് 2 ടേബിള്‍സ്പൂണ്‍) എണ്ണ ഒഴിച്ച്‌ വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കന്‍ അതിലേക്കിടുക. ചിക്കന്‍ പാകമാവുമ്ബോള്‍ അതിലേക്ക് അരച്ചുവച്ചിരിക്കുന്ന അരപ്പ് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ഇട്ടിട്ട് നന്നായി ഇളക്കുക.
3 . 1 / 2 കപ്പ് തൈര് ഇതിലോട്ട് ചേര്‍ക്കുക എന്നിട് നന്നായി ഇളക്കികൊടുക്കുക. ശേഷം 10 - 15 മിനിറ്റ് വരെ നന്നായി അടച്ചു വെക്കുക. കറി അടിയില്‍പിടിക്കാതെ ശ്രദ്ധിക്കുക അതിനായി സ്റ്റവ്വ് സിമ്മില്‍ ആക്കിവെക്കാം.
4 . 10 മിനിട്ടിനു ശേഷം അടപ്പ് തുറന്ന് നന്നായി ഇളക്കികൊടുക്കുക ശേഷം 5 മിനിറ്റ് കൂടെ ലോ ഫ്‌ലെമില്‍ വച്ചുതിളപ്പിക്കുക.
5. . 5 മിനിട്ടിനു ശേഷം ഗ്രേവി നല്ല തിക്ക് ആവുമ്ബോള്‍ ഗ്യാസ് ഓഫ് ആക്കി കറി വേറൊരു പാത്രത്തിലേക്ക് മാറ്റാം.
സ്വാദിഷ്ടമായ ചിക്കന്‍ ഹരിയാലി തയ്യാര്‍.

Related News