Loading ...

Home sports

ടെന്നീസ് ഇതിഹാസത്തെ വിറപ്പിച്ച ആ കൊച്ചുപയ്യന്‍ ഇവന്‍ ; റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ താരം നാഗലിനോട് കഷ്ടിച്ചു രക്ഷപ്പെട്ടു

ന്യൂയോര്‍ക്ക്: ആദ്യ മത്സരത്തില്‍ എതിരാളിയായി കിട്ടിയത് ഇതിഹാസതാരം റോജര്‍ ഫെഡററെ ആണെങ്കിലും 22 കാരന്‍ സുമിത് നെഗി ലോകത്തുടനീളം ആരാധകരുള്ള ഫെഡററെ വിറപ്പിച്ചു വിട്ട് ശ്രദ്ധനേടി. 2019 യൂഎസ് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും നെഗിയുടെ പോരാട്ട വീര്യം എല്ലാവരേയും അമ്ബരപ്പിച്ചു. ആദ്യ സെറ്റ് പൊരുതി നേടിയ ശേഷമാണ് നെഗി കീഴടങ്ങിയത്. കളിയില്‍ 4-6, 6-1, 6-2, 6-4 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. ആദ്യ സെറ്റ് 6-4 ന് ജയിച്ച ശേഷം മൂന്ന് സെറ്റുകള്‍ കൈവിട്ടുപോയി. എന്നാല്‍ അവസാന സെറ്റില്‍ 6-4 എന്ന് ശക്തമായി പൊരുതുകയും ചെയ്തു. ഫ്‌ളഷിംഗ് മീഡോയില്‍ ഗ്രാന്റ്‌സ്‌ളാം സിംഗിള്‍സിനായി ഇറങ്ങുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരനാണ് നാഗല്‍. സോമദേവ് ബര്‍മന്‍, യുകി ഭാമ്രി, സാകേത് മൈനേനി, പ്രാജ്‌നേഷ് ഗുണേശ്വരന്‍ എന്നിവരാണ് ഇതിന് മുമ്ബായി ഗ്രാന്റ്‌സ്‌ളാമില്‍ കളിച്ചിട്ടുള്ളവര്‍. സുമിതിന് ഏഴു വയസ്സുള്ളപ്പോഴായിരുന്നു പിതാവ് സുരേഷ് ഡിഡിഎ ടെന്നീസ് അക്കാദമി തുടങ്ങിയത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ന്യൂഡല്‍ഹിയിലെ മഹേഷ് ഭൂപതി ടെന്നീസ് അക്കാദമിയില്‍ ട്രയല്‍സിന് പോയി. 2011 വരെ ഭൂപതിക്ക് കീഴിലായിരുന്നു നാഗല്‍ പരിശീലനം നടത്തിയത്. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞ കാനഡയിലേക്കും പിന്നീട് ജര്‍മ്മനിയിലേക്കും പോയി. 2014 മുതല്‍ 2018 വരെ ഷൂറ്റ്‌ലര്‍ വാസ്‌കേ ടെന്നീസ് യൂണിവേഴ്‌സിറ്റിയില്‍ മാരിയാനോ ഡെല്‍ഫിനോയ്ക്ക കീഴില്‍ പരിശീലനം നേടി. സാസ്ചാ നെന്‍സെലിന് കീഴില്‍ ജര്‍മ്മനിയിലെ നെന്‍സെല്‍ അക്കാദമിയിലാണ് ഇപ്പോള്‍ പരിശീലിക്കുന്നത്. 2015 ല്‍ നാഗല്‍ വിയറ്റനാം കാരനായ ലി ഹോംഗ് നാമിനൊപ്പം വിംബിള്‍ഡന്‍ ബോയ്‌സ് ഡബിള്‍സില്‍ കിരീടം നേടിയിരുന്നു. അതേ വര്‍ഷം തന്നെ സ്‌പെയിനെതിരേ നടക്കുന്ന ലോക ഗ്രൂപ്പ് പ്‌ളേ ഓഫിനുള്ള ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമില്‍ നെഗല്‍ ഉള്‍പ്പെട്ടിരുന്നു. മാര്‍ക്ക് ലോപ്പസിനോട് ഈ മത്സരത്തില്‍ പരാജയപ്പെട്ടു. 2015 ല്‍ ബംഗലുരു ചലഞ്ചറില്‍ ടോപ് സീഡായ ബ്‌ളാസ് കവസിക്കിനെ വീഴ.ത്തിയാണ് ആദ്യ കിരീടം നേടിയത്. 2019 ല്‍ നെഗല്‍ 349 ാം റാങ്കിലുമെത്തി. കളിമണ്‍ കോര്‍ട്ടിനോടാണ് കൂടുതല്‍ പ്രിയം. ഈ വര്‍ഷം കളിച്ച ഏഴില്‍ അഞ്ച് സെമി ഫൈനലുകളിലും കളിമണ്‍ കോര്‍ട്ടിലാണ് നാഗല്‍ നേട്ടമുണ്ടാക്കിയത്.

Related News