Loading ...

Home sports

സൂപ്പര്‍ താരം തിരിച്ചെത്തുന്നു ; നിര്‍ണായക മാറ്റവുമായി വിന്‍ഡീസ് ടീം

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വെസ്റ്റിന്‍ഡീസിന്റെ 13 അംഗ ടീമില്‍ ഓള്‍ റൗണ്ടര്‍ കീമോ പോളിനേയും ഉള്‍പ്പെടുത്തി വിന്‍ഡീസ് സെലക്ടര്‍മാര്‍. കണ്ണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന കീമോ പോള്‍ രണ്ടാം ടെസ്റ്റില്‍ ടീമിന്റെ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത് കീമോ‌പോള്‍ ടീമില്‍ തിരിച്ചെത്തുന്നതോടെ ഫാസ്റ്റ് ബോളര്‍ മിഗ്വല്‍ കമ്മിന്‍സാണ് വിന്‍ഡീസ് സംഘത്തില്‍ നിന്ന് പുറത്താകുന്നത്. ഈ ഒരു മാറ്റം മാത്രമാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വിന്‍ഡീസ് വരുത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിന്റെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന കമ്മിന്‍സ്, 20 ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റുകളൊന്നും വീഴ്ത്താനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ 318 റണ്‍സിന്റെ വമ്ബന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ട് മത്സര ടെസ്റ്റ് പരമ്ബരയില്‍ നിലവില്‍ 1-0 ന് മുന്നിലാണ്. ഈ മാസം മുപ്പതാം തീയതിയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. വെസ്റ്റിന്‍ഡീസ് ടീം ഇങ്ങനെ - ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രെയിഗ് ബ്രാത്ത് വൈറ്റ്, ഡാരന്‍ ബ്രാവോ, ഷമര്‍ ബ്രൂക്സ്, ജോണ്‍ കാമ്ബെല്‍, റോസ്റ്റണ്‍ ചേസ്, റഖീം കോണ്‍വാള്‍, ജഹ് മാര്‍ ഹാമില്‍ട്ടണ്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ഷായ് ഹോപ്പ്, ഷാനോണ്‍ ഗബ്രിയേല്‍, കീമോ പോള്‍, കെമര്‍ റോച്ച്‌.

Related News