Loading ...

Home sports

അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി കേരള ഓള്‍ റൗണ്ടര്‍ ; ഇനി ജലജ് സക്സേന കപില്‍ ദേവിനൊപ്പം

ഇന്ത്യന്‍ ടീമില്‍ ഇതുവരെയായും ഇടം ലഭിക്കാത്ത ഓള്‍ റൗണ്ടര്‍ താരം ജലജ് സക്സേന ഫര്‍സ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കായിരിക്കുകയാണ് . ഫര്‍സ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും നേടുന്ന അണ്കാപ്പ്ഡ് പ്ലേയര്‍ എന്ന അപൂര്‍വ നേട്ടത്തിന് അര്‍ഹനായിരിക്കുകയാണ് ഈ 32ക്കാരന്‍ . 113 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം . ഇതുവരെയായി 6044 റണ്‍സും , 305 വിക്കറ്റും താരം നേടി. 14 സെഞ്ചുറികളും 17 , 5 വിക്കറ്റ് നേട്ടവും സക്സേന നേടിയിട്ടുണ്ട് . 6000 റണ്‍സ് 300 വിക്കറ്റ് ക്ലബ്ബില്‍ കയറുന്ന 19 ആം താരമാണ് സക്സേന . കപില്‍ ദേവ് , ലാലാ അമര്‍നാഥ് , ഉംരിങ്കര്‍ പോലുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ഇനി സക്സേനയുടെ സ്ഥാനം . ' എനിക്കറിയാമായിരുന്നു ഞാന്‍ 300 വിക്കറ്റ് നേടിയത് , എന്നാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അണ്കാപ്പ്ഡ് താരമെന്നത് എനിക്കറിയില്ലായിരുന്നു ' സക്സേന പറഞ്ഞു . നിര്‍ഭാഗ്യവശാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും താരത്തിന് ഇതുവരെയായി ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായിട്ടില്ല. 2019 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 20 ലക്ഷത്തിന് സക്സേനയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു . ഒരു മത്സരത്തില്‍ സെഞ്ചുറിയും 8 വിക്കറ്റും രണ്ട് തവണ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സക്സേനയുടെ പേരിലാണ് .

Related News