Loading ...

Home special dish

കോക്കനട്ട് ക്രീം പുഡ്ഡിങ്

ചേരുവകള്‍: 1. കോക്കനട്ട് ക്രീം - ഒരു കപ്പ് 2. കണ്ടെന്‍സ്ഡ് മില്‍ക്ക് - അരക്കപ്പ് 3. പാല്‍ - 1 ലിറ്റര്‍ 4. തിക്ക് ക്രീം - ഒരു കപ്പ് 5. ചൈനാഗ്രാസ് - 5 ഗ്രാം 6. പിസ്ത - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ പാലൊഴിച്ച്‌ ചൂടാക്കുക. പാല്‍ തിളച്ചുവരുമ്ബോള്‍ പഞ്ചസാര ചേര്‍ക്കുക. ഒരുലിറ്റര്‍ പാല്‍ കുറുക്കി അരലിറ്റര്‍ ആകുന്നതുവരെ തിളപ്പിക്കുക. പാല്‍ കുറുകിവരുന്ന സമയത്ത് ചൈനാഗ്രാസ് ഐസുവെള്ളത്തില്‍ ഇട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. മറ്റൊരു പാനില്‍ കുതിര്‍ത്ത ചൈനാഗ്രാസ് ചെറിയ തീയില്‍ ചൂടാക്കി അലിയിക്കുക. നന്നായി അലിഞ്ഞ ചൈനാഗ്രാസ് തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ഒഴിക്കുക. ശേഷം കോക്കനട്ട് മില്‍ക്ക്, കോക്കനട്ട് ക്രീം, തിക്ക് ക്രീം ഇവ മൂന്നും ഒരു പാത്രത്തില്‍ യോജിപ്പിച്ചെടുക്കുക. ശേഷം തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ആ കൂട്ട് ഒഴിക്കുക. എല്ലാംകൂടി നന്നായി ഇളക്കിയതിനു ശേഷം ചെറിയ തിളവരുമ്ബോള്‍ ഗ്യാസ് ഓഫ് ചെയ്യുക. കുറച്ചുസമയം അത് തണുക്കാന്‍ വയ്ക്കുക. ഇളം ചൂടോടുകൂടി ഈ കൂട്ട് ഇഷ്ടമുള്ള ഒരു പാത്രത്തിലേക്ക് ഒഴിച്ച്‌ അതിനുമുകളില്‍ പിസ്തയോ ഇഷ്ടമുള്ള ടോപ്പിങ്‌സോ വെച്ച്‌ അലങ്കരിച്ചതിന് ശേഷം ഫ്രിഡ്ജില്‍ ഒരുമണിക്കൂര്‍ വെച്ച്‌ തണുപ്പിച്ച്‌ സെറ്റ് ചെയ്യുക. ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച്‌ വിളമ്ബാവുന്നതാണ്.

Related News