Loading ...

Home sports

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 75 റണ്‍സ് വിജയലക്ഷ്യം: 138-5 (21)

കാര്യവട്ടം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് ജയിക്കാന്‍ 75 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 30 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മഴ മൂലം മത്സരം 30 ഓവറുകളായി ചുരുക്കുകയായിരുന്നു. മലാന്‍ (37), മാത്യു ബ്രീട്സ്ക് (36), ഹെന്‍റിച്ച്‌ ക്ലാസ്സെന്‍ (44) എന്നിവരുടെ തകര്‍പ്പന്‍ ഭേദപ്പെട്ട പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 21 ഓവറുകള്‍ പിന്നിടുമ്ബോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ് 54 പന്തില്‍ നിന്നും 69 റണ്‍സാണ് ഇന്ത്യ എ ടീമിന് ജയിക്കാനായി വേണ്ടത്.

Related News