Loading ...

Home sports

അരങ്ങേറ്റത്തില്‍ യു.എസ് ഓപ്പണ്‍ ക്വാട്ടര്‍ ഫൈനലിലേക്ക് മുന്നേറി കനേഡിയന്‍ യുവതാരം

19 കാരി കനേഡിയന്‍ യുവതാരം ബിയാങ്ക ആന്ദ്രീസ്ക്കു യു.എസ് ഓപ്പണ്‍ ക്വാട്ടര്‍ ഫൈനലിലേക്ക് മുന്നേറി. 15 സീഡ് ആയ ബിയാങ്ക ഗ്രാന്റ്‌ സ്‌ലാമുകളിലെ പരിചയമില്ലായ്മ തനിക്ക് ഒരു പ്രശ്നമാവില്ലെന്നു തെളിയിച്ചപ്പോള്‍ നാലാം റൗണ്ടില്‍ മറികടന്നത് അമേരിക്കയുടെ ടെയ്‌ലര്‍ ടൗണ്‍സെന്റിനെ. വിംബിള്‍ഡണ്‍ ജേതാവ് സിമോണ ഹാലപ്പിനെ അടക്കം അട്ടിമറിച്ച്‌ നാലാം റൗണ്ടില്‍ കടന്ന ടൗണ്‍സെന്റ് വലിയ വെല്ലുവിളിയാണ് ബിയാങ്കക്ക് നേരെ ഉയര്‍ത്തിയത്. ആദ്യ സെറ്റില്‍ കനേഡിയന്‍ താരത്തിന്റെ സമഗ്രാധിപത്യം കണ്ടപ്പോള്‍ അമേരിക്കന്‍ താരം ചിത്രത്തിലെ ഉണ്ടായിരുന്നില്ല. 6-1 നു സെറ്റ് കനേഡിയന്‍ യുവ താരത്തിന്. എന്നാല്‍ രണ്ടാം സെറ്റില്‍ തന്ത്രങ്ങള്‍ മാറ്റിയ ടൗണ്‍സെന്റ് തന്റെ സര്‍വീസ് ഗെയിമുകള്‍ അടക്കം നന്നാക്കിയപ്പോള്‍ സെറ്റ് 6-4 നു അമേരിക്കന്‍ താരത്തിന് സ്വന്തം. എന്നാല്‍ മൂന്നാം സെറ്റില്‍ ഡബിള്‍ ബ്രൈക്കുകള്‍ അടക്കം നേടി ടൗണ്‍സെന്റ് സര്‍വീസുകള്‍ക്കു നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു ബിയാങ്ക. തന്റെ സര്‍വീസില്‍ 4 തവണ മാച്ച്‌ പോയിന്റുകള്‍ രക്ഷിക്കാന്‍ ടൗണ്‍സെന്റിനു ആയെങ്കിലും 2 മണിക്കൂര്‍ അടുത്ത് നിന്ന പോരാട്ടത്തിനു ഒടുവില്‍ രണ്ടാം സെറ്റ് 6-2 നേടിയ കനേഡിയന്‍ താരം മത്സരം സ്വന്തമാക്കി. ക്വാട്ടര്‍ ഫൈനലില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട താരങ്ങളില്‍ ഒരാള്‍ ആവും ഈ കനേഡിയന്‍ യുവതാരം എന്നുറപ്പാണ്. അതേസമയം അമേരിക്കന്‍ താരം ക്രിസ്റ്റിയെ 6-1,6-1 എന്ന സ്കോറിന് തകര്‍ത്ത 25 സീഡ് ബെല്‍ജിയത്തിന്റെ എല്‍സി മെര്‍ട്ടന്‍സ് ആണ് ബിയാങ്കയുടെ ക്വാട്ടര്‍ ഫൈനല്‍ എതിരാളി.

Related News