Loading ...

Home sports

യുഎസ് ഓപ്പണ്‍ : നദാല്‍ സെമിയിലേക്ക് മുന്നേറി

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണില്‍ മുന്‍നിര പുരുഷ ടെന്നീസ് കളിക്കാരുടെ മാതൃക പിന്തുടരാതെ റാഫേല്‍ നദാല്‍. സ്പാനിഷ് താരം ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറി. അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്സ്മാനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയിലേക്ക് മുന്നേറിയത്. 6-4, 7-5, 6-2 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. സെമിയില്‍ ഇറ്റലിയുടെ മറ്റെയോ ബരേറ്റിനിയാണ് നദാലിന്റെ എതിരാളി. ഫ്രഞ്ച് താരം ഗെയ്‌ല്‍ മോണ്‍ഫില്‍സിനെ മറികടന്നാണ് ബരേറ്റിനി സെമിയിലേക്ക് എത്തിയത്. 3-6, 6-3, 6-2, 3-6, 7-6 എന്ന സ്കോറിനായിരുന്നു ബരേറ്റിനിയുടെ ജയം.

Related News