Loading ...

Home sports

മെസിക്കും റൊണാള്‍ഡോയ്ക്കും പിന്നിലാണ് നെയ്മര്‍, പറയുന്നത് ടിറ്റെ!

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ മികച്ച താരങ്ങളിലൊരാളാണെന്നും ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കഴിഞ്ഞാല്‍ നെയ്മറാണ് നിലവിലുള്ള മികച്ച താരങ്ങളിലൊരാളെന്നും ബ്രസീലിന്‍ കോച്ച്‌ ടിറ്റെ. കോപ്പ അമേരിക്കയ്ക്ക് മുമ്ബായി ഖത്തറിനെതിരേ നടന്ന സൗഹൃദ മത്സരത്തിലാണ് നെയ്മറിന് പരിക്കേല്ക്കുന്നത്. ജൂണിലായിരുന്നു ഇത്. പിന്നീട് പാരീസ് സെന്റ് ജെര്‍മെയ്‌നും വേണ്ടിയോ ബ്രസീലിനായോ താരം കളത്തിലിറങ്ങിയിട്ടില്ല. നെയ്മര്‍ പരിക്കില്‍ നിന്ന് ഏകദേശം പൂര്‍ണമായും വിമുക്തനായെന്ന് ടിറ്റെ പറഞ്ഞു. മറിച്ചായിരുന്നെങ്കില്‍ ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലായിരുന്നു- കോച്ച്‌ പറയുന്നു. താരങ്ങളുടെ കരിയര്‍ വച്ചു പന്താടാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. നെയ്മര്‍ പരിക്കില്‍ നിന്നു ഭേദമായിരുന്നില്ലെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തുകയേ ഇല്ലായിരുന്നു. കോച്ചിംഗ് സ്റ്റാഫ് അദേഹത്തിന്റെ കാര്യത്തില്‍ ജാഗരൂകരാണ്. തിരിച്ചുവരവില്‍ മികവ് തുടരാന്‍ നെയ്മര്‍ക്ക് സാധിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Related News