Loading ...

Home special dish

ഓണത്തിന് മാങ്ങാ രസം ഉണ്ടാക്കിയാലോ?

ഒന്നാം ഓണത്തിനും തിരുവോണത്തിനും ഉത്രാടത്തിനുമൊക്കെയായി കേരള ജനത കാത്തിരിക്കുകയാണ്. à´“à´£ സദ്യ ഒരുക്കാനുള്ള ആലോചനയിലാണ് വീട്ടമ്മമാര്‍. എന്തൊക്കെ ഉണ്ടാക്കണം? എത്ര തരം പായസം വേണം? എന്നൊക്കെ . സദ്യയ്ക്ക് എന്നും ഉണ്ടാക്കുന്ന രസം ഒന്നു മാറ്റിപിടിച്ചാലോ. ഓണത്തിന് നമുക്ക് സ്‌പെഷല്‍ മാങ്ങാ പായസം ഉണ്ടാക്കാം.  ചേരുവകള്‍ പരിപ്പ് à´…à´° കപ്പ്
പഴുത്തു തുടങ്ങിയ മാങ്ങ അര കപ്പ്
ഉണക്കമുളക് ചതച്ചത് 1 ടീസ്പൂണ്‍
കുരുമുളക് ചതച്ചത് 2 ടീസ്പൂണ്‍
ജീരകം ചതച്ചത് 2 ടീസ്പൂണ്‍
കായം
വെളുത്തുള്ളി 6 അല്ലി
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
മല്ലിയില
തയ്യാറാക്കുന്നവിധം പ്രഷര്‍ കുക്കറില്‍ പരിപ്പ്, മാങ്ങാ, ചതച്ച ഉണക്ക മുളക്, ജീരകം, കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, കായം എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് രണ്ടു വിസില്‍ വരുന്നതു വരെ വേവിക്കുക. ആവി പോയ ശേഷം ഒരു തവി ഉപയോഗിച്ച്‌ നന്നായി ഉടച്ചെടുക്കുക. ഒരു അരിപ്പ ഉപയോഗിച്ച്‌ അരിച്ചൊഴിക്കാം. ഇതിലേക്ക് ആവശ്യത്തിന് മല്ലിയില ചേര്‍ക്കുക. പാനില്‍ എണ്ണ ചൂടായി കഴിയുമ്ബോള്‍ കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് കടുക്‌പൊട്ടിച്ച്‌ രസത്തിലേക്ക് ഒഴിക്കാം.

Related News