Loading ...

Home sports

ഇനി ഒരൊറ്റ ​ഗോള്‍; ഇതിഹാസത്തിനൊപ്പമെത്താന്‍ നെയ്മര്‍

ഏറെ നാള്‍ പരുക്കേറ്റ് പുറത്തിരുന്നശേഷമാണ് മടങ്ങിയെത്തിയതെങ്കിലും നെയ്മറിന്റെ മികവിന് ഒരു കുറവും സംഭവിച്ചിട്ടില്ല. കൊളംബിയക്കെതിരെ ബ്രസീല്‍ ജേഴ്സിയില്‍ കളിച്ച നെയ്മര്‍ ഒരു ​ഗോള്‍ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം നാളെ രാവിലെ എട്ടരയ്ക്ക് പെറുവുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം. അമേരിക്കയിലെ ലോസ് ആഞ്ജലീസില്‍ നടക്കുന്ന ഈ മത്സരത്തിലും ബ്രസീലിന്റെ കൂന്തമുന നെയ്മര്‍ തന്നെയാണ്. മത്സരത്തിന് ഇറങ്ങുമ്ബോള്‍ നെയ്മറെ കാത്തിരക്കുന്നത് ഇതി​ഹാസതാരം റൊണാള്‍ഡോയെ മറികടക്കാനുള്ള അവസരമാണ്. മത്സരത്തില്‍ ഒരു​ ​ഗോള്‍ നേടിയാല്‍ റൊണാള്‍ഡോയുടെ അന്താരാഷ്ട്ര ​ഗോള്‍വേട്ടയ്ക്കൊപ്പമെത്തും നെയ്മര്‍ 98 മത്സരങ്ങളില്‍ നിന്ന് 62 ​ഗോളുകളാണ് ബ്രസീല്‍ ജേഴ്സിയില്‍ റൊണാള്‍ഡോ നേടിയത്. ഇത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് 91 ​ഗോളുകളാണ് നെയ്മറിന്റെ സമ്ബാദ്യം. നാളെ രണ്ട് ​ഗോള്‍ നേടാനായാല്‍ നെയ്മറിന് റൊണാള്‍ഡോയെ പിന്നിലാക്കി ബ്രസീല്‍ ​ഗോള്‍വേട്ടക്കരുടെ പട്ടികയില്‍ രണ്ടാമതെത്താം. അതേസമയം ഒന്നാമതെത്താന്‍ നെയ്മറിന് ഇനിയും മുന്നേറണം. 77 ​ഗോള്‍ നേടിയ പെലെയാണ് ബ്രസീലിന്റെ ടോപ് സ്കോറര്‍

Related News