Loading ...

Home sports

ലോക അത്​ലറ്റിക്​സ്​ ചാമ്ബ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമില്‍ 12 മലയാളികള്‍

ന്യൂഡല്‍ഹി: സെപ്​റ്റംബര്‍ 27 മുതല്‍ ദോഹ വേദിയാവുന്ന ലോക അത്​ലറ്റിക്​സ്​ ചാമ്ബ്യന്‍ഷിപ്പിന്​ 25 അംഗ ഇന്ത്യന്‍ സംഘം. ലോകമീറ്റിന്​ യോഗ്യത നേടിയവരെയും റിലേ ടീമിനെയും ഉള്‍പ്പെടുത്തിയാണ്​ ഇന്ത്യ മികച്ച സംഘത്തെ ഇറക്കുന്നത്​. ഒരു വര്‍ഷം കഴിഞ്ഞ്​ നടക്കുന്ന ഒളിമ്ബിക്​സ്​ കൂടി മുന്നില്‍കണ്ടാണ്​ ദോഹ യാത്ര. ഒമ്ബതു​ പുരുഷതാരങ്ങള്‍ ഉള്‍പ്പെടെ 12 മലയാളികളാണ്​ ടീമിലുള്ളത്​. നേര​േത്ത യോഗ്യത നേടിയവര്‍ക്കു പുറമെ, പി.യു. ചിത്ര (1500) ഏഷ്യന്‍ ജേതാവായും ജിസ്​ന മാത്യു, അലക്​സ്​ ആന്‍റണി എന്നിവര്‍ റിലേ ടീമിലും ഇടംനേടി. ജര്‍മനിയില്‍വെച്ച്‌​​ യോഗ്യത ഉറപ്പിച്ച ജിന്‍സണ്‍ ജോണ്‍സണ്‍ ഇപ്പോള്‍ അമേരിക്കയില്‍ പരിശീലനത്തിലാണ്​. ടീം ഇന്ത്യ
പുരുഷ വിഭാഗം: എം.പി. ജാബിര്‍ (400 മീ. ഹര്‍ഡ്​ല്‍സ്​), ജിന്‍സണ്‍ ജോണ്‍സണ്‍ (1500 മീ), അവിനാഷ്​ സബ്​ലെ (300 മീ. സ്​റ്റീപ്​ള്‍ചേസ്​), കെ.ടി. ഇര്‍ഫാന്‍, ദേവേന്ദ്ര സിങ്​ (20 കി.മീ. നടത്തം), ടി. ഗോപി (മാരത്തണ്‍), എം. ശ്രീശങ്കര്‍ (ലോങ്​ജംപ്​), തേജീന്ദര്‍പാല്‍ സിങ്​ (ഷോട്ട്​പുട്ട്​), ശിവപാല്‍ സിങ്​ (ജാവലിന്‍), മുഹമ്മദ്​ അനസ്​, നോഹ നിര്‍മല്‍ ടോം, അലക്​സ്​ ആന്‍റണി, അമോജ്​ ജേക്കബ്​, കെ.എസ്​. ജീവന്‍, ധരുണ്‍ അയ്യസ്സാമി, ഹര്‍ഷ്​ കുമാര്‍ (4x400 മീ. മിക്​സ്​ഡ്​ റിലേ) വനിത: പി.യു. ചിത്ര (1500 മീ), അന്നു റാണി (ജാവലിന്‍), ഹിമ ദാസ്​, വി.കെ. വിസ്​മയ, എം.ആര്‍. പൂവമ്മ, ജിസ്​ന മാത്യു, രേവതി, ശുഭ വെങ്കിടേഷ്​, വിദ്യ ആര്‍ (റിലേ).

Related News