Loading ...

Home special dish

ഇലുമ്ബി പുളിയിട്ട ഒരു മുട്ട കറി

ഇലുമ്ബി പുളി എന്നു പറയുമ്ബോള്‍ തന്നെ നാവില്‍ വെള്ളമൂറുമല്ലേ. ഇരുമ്ബന്‍പുളിയിട്ട കറികള്‍ക്ക് ഒരു പ്രത്യേക സ്വാദാണ്. ഇലുമ്ബി പുളിയിട്ട ഒരു മുട്ട കറി ഉണ്ടാക്കി നോക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.ചേരുവകള്‍:

  1. മുട്ട പുഴുങ്ങിയത് - 4 എണ്ണം
  2. തേങ്ങ - അര മുറി
  3. ഇലുമ്ബി പുളി ( അധികം മൂക്കാത്തത്) - 10 എണ്ണം
  4. ചെറിയ ഉള്ളി - 15 എണ്ണം
  5. പച്ചമുളക് - 4 എണ്ണം
  6. ഇഞ്ചി - ചെറിയ കഷണം
  7. കറിവേപ്പില - ആവശ്യത്തിന്
  8. മുളകുപൊടി - ഒരു ടീസ്പൂണ്‍
  9. മല്ലിപ്പൊടി - അര ടീസ്പൂണ്‍
  10. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
  11. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:ആദ്യം തന്നെ à´…à´° മുറി തേങ്ങയുടെ ഒന്നാം പാല്‍ à´…à´° ഗ്ലാസ് വെള്ളത്തില്‍ പിഴിഞ്ഞ് മാറ്റുക. à´¬à´¾à´•àµà´•à´¿ ഒന്നര ഗ്ലാസ് വെള്ളത്തില്‍ രണ്ടാം പാലും പിഴിഞ്ഞ് എടുക്കണം. പാനില്‍ എണ്ണ ഒഴിച്ച്‌ ഇഞ്ചി, ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റണം. പകുതി വഴന്നു കഴിഞ്ഞാല്‍ നീളത്തില്‍ അരിഞ്ഞ പുളി കൂടി ഇട്ട് ഉടയാതെ വഴറ്റി എടുക്കണം. അതിലേക്ക് ഉപ്പും ബാക്കി പൊടികളും ചേര്‍ത്ത്, പച്ചമണം മാറുമ്ബോള്‍ രണ്ടം പാല്‍ ഒഴിച്ച്‌ തിളപ്പിക്കണം. ചെറുതായി കുറുകു തുടങ്ങുമ്ബോള്‍ മുട്ട രണ്ടായി മുറിച്ച്‌ ഇടുക. അവസാനം, മാറ്റിവെച്ച ഒന്നാം പാല്‍ ഒഴിച്ച്‌ തീ ഓഫ് ചെയ്യാം. ഒരു ചെറിയ സ്പൂണ്‍ പച്ചവെളിച്ചെണ്ണ മുകളില്‍ തൂകി കുറച്ച്‌ കറിവേപ്പില കൂടി ചേര്‍ത്ത് കൊടുക്കാം. മുട്ട ഉടയാതെ ഇളക്കി യോജിപ്പിച്ച ശേഷം സെര്‍വ് ചെയ്യാവുന്നതാണ്.

Related News