Loading ...

Home special dish

ഓറിയോ ന്യുട്ടെല്ല ട്രഫ്ള്‍സ് തയ്യാറാക്കാം

ചേരുവകള്‍: 1. ഓറിയോ കുക്കീസ് - 24 എണ്ണം 2. ന്യുട്ടെല്ല - മുക്കാല്‍ - ഒരു കപ്പ് 3. ഡാര്‍ക്ക് ചോക്ലേറ്റ് ഉരുക്കിയത് - 1 കപ്പ് 4. വൈറ്റ് ചോക്ലേറ്റ് ഉരുക്കിയത് - 1 കപ്പ് തയ്യാറാക്കുന്ന വിധം: ഒരു സിപ്പ്‌ലോക്ക് കവറിലോ മിക്‌സിയിലോ ഇട്ട് ഓറിയോ കുക്കീസ് പൊടിച്ചെടുക്കുക. ഇതിലേക്ക് ന്യുട്ടെല്ല ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം, ഓരോ ടേബിള്‍സ്പൂണ്‍ വീതം ഈ കൂട്ടെടുത്ത് ഉരുളകളാക്കുക. ഇത് ഫ്രീസറില്‍ 15 മിനിറ്റ് വയ്ക്കുക. നന്നായി തണുത്തശേഷം ഓരോ ഉരുളകളും ഉരുക്കിയ ചോക്ലേറ്റില്‍ മുക്കി ഒരു വാക്‌സ് പേപ്പറില്‍ നിരത്തുക. ഇഷ്ടമുള്ള രീതിയില്‍ ഗാര്‍ണിഷ് ചെയ്ത ശേഷം വീണ്ടും ഫ്രിഡ്ജില്‍ വച്ച്‌ സെറ്റ് ചെയ്ത് സെര്‍വ് ചെയ്യാം.

Related News