Loading ...

Home sports

ബൗളിങ് ആക്ഷനില്‍ കുരുങ്ങി ശ്രീ​ല​ങ്ക​ന്‍ സ്പി​ന്ന​ര്‍ അ​കി​ല ധ​ന​ജ്ഞയ്

ദു​ബാ​യ്: ശ്രീ​ല​ങ്ക​ന്‍ സൂപ്പര്‍ താരം അ​കി​ല ധ​ന​ജ്ഞയ്ക്കെതിരെ ഐസിസിയുടെ കടുത്ത നടപടി. സം​ശ​യാ​സ്പ​ദ​മാ​യ ബൗ​ളിം​ഗ് ആ​ക്ഷ​നെ തു​ട​ര്‍​ന്ന് അ​കി​ല​യെ ബൗ​ളിം​ഗി​ല്‍ ​നി​ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് വിലക്കേര്‍പ്പെടുത്തി. ഒ​രു വ​ര്‍​ഷ​ത്തേ​യ്ക്കാ​ണ് ഐ​സി​സി അ​കി​ല​യെ വി​ല​ക്കി​യിരിക്കുന്നത്.ന്യൂ​സി​ലന്‍ഡിനെതിരായ ടെ​സ്റ്റി​ല്‍ ആ​ണ് താ​ര​ത്തി​ന്‍റെ ആ​ക്ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചെയ്യപ്പെട്ടത്. അ​തി​ന് ശേ​ഷം ഓ​ഗ​സ്റ്റ് 29ന് ​ചെ​ന്നൈ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അകിലയുടെ ബൗ​ളിം​ഗ് ആ​ക്ഷ​ന്‍ നി​യ​മ പ്രകാരമുള്ളതല്ലെന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തുടര്‍ന്നായിരുന്നു ഐസിസിയുടെ ഈ തീരുമാനം. അതേ സമയം, 2018 ഡിസംബറില്‍, അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൗളിങ്ങില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടു, അദ്ദേഹത്തിന്റെ ബൗളിംഗ് നടപടി നിയമവിരുദ്ധമാണെന്ന് കണക്കാക്കിയതിനെത്തുടര്‍ന്ന്, പിന്നീട് 2019 മാര്‍ച്ചില്‍ കളിക്കാന്‍ അവസരം നല്‍കിയാതായിരുന്നു.

Related News