Loading ...

Home sports

ഷോട്ട് സെലക്ഷനില്‍ പന്ത് പരാജയം; പകരക്കാരെ തേടുന്നു, സഞ്ജു പരിഗണനയിലെന്ന് എം.എസ്.കെ. പ്രസാദ്

മുംബൈ: തുടര്‍ച്ചയായ മോശം പ്രകടനം കാരണം യുവതാരം വിക്കറ്റ്‌കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ തുടരണമോ? എന്ന ചോദ്യം ഉയരുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടി ട്വന്‍റിയിലും പന്ത് അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മത്സരത്തിന് മുന്‍പ് ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയും പന്തിന് അന്ത്യശാസനം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പന്തിന് പകരക്കാരനെ തേടുന്നത്. പന്തിന് പകരക്കാരനായി മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരിഗണനയിലുണ്ടെന്നും സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് പറഞ്ഞു. 'ഋഷഭ് പന്തിന്റെ ജോലിഭാരത്തെക്കുറിച്ച്‌ സിലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോര്‍മാറ്റിലും പന്തിന് പകരക്കാരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കെ.എസ്. ഭരതുണ്ട്. പരിമിത ഓവര്‍ മല്‍സരങ്ങളിലാണെങ്കില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും തുടര്‍ച്ചയായി മികവു കാട്ടുന്നുണ്ട്‌' എം.എസ്.കെ. പ്രസാദ് പറഞ്ഞു. ഇതോടെ സഞ്ജു സാംസണ് ദേശീയ ടീമിലേക്ക് ഇടം നേടാനുള്ള സാധ്യതകള്‍ തെളിയുകയാണ്. അതേസമയം പന്തിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ലെങ്കില്‍ പകരക്കാരനായി സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കറും പറഞ്ഞു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടന്ന അവസാന ഏകദിനത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത അസാമാന്യ പ്രകടനം സിലക്ഷന്‍ കമ്മിറ്റിയെ ആകെ ഉലച്ചിട്ടുണ്ട്. 9 റണ്‍സിന് സെഞ്ചുറിയ നഷ്ടമായെങ്കിലും സെഞ്ചുറിയോളം വിലയുള്ള ഇന്നിങ്‌സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Related News