Loading ...

Home sports

ലോക ഫുട്ബോളര്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മെസി പറഞ്ഞത്...

ആറാം തവണയാണ് ലോക ഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസി സ്വന്തമാക്കുന്നത്. ഒരു വ്യക്തിഗത പുരസ്കാരം തനിക്ക് ലഭിച്ചിട്ട് കുറേ കാലമായെന്നും ആയതിനാല്‍ à´ˆ പുരസ്കാരം ഏറെ സന്തോഷം നല്‍കുന്നതാണെന്നും ലയണല്‍ മെസി പറഞ്ഞു. യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നാണ് മെസി പുരസ്കാരത്തിന് അര്‍ഹനായത്. 2015ല്‍ തന്‍റെ അഞ്ചാം ബാലന്‍ ഡിയോര്‍ പുരസ്കാരം സ്വന്തമാക്കിയ ശേഷം മെസിക്ക് ലഭിക്കുന്ന വലിയ വ്യക്തിഗത അംഗീകാരമാണ് ഇത്. ലാലീഗയില്‍ താന്‍ ക്ലബിലേക്ക് വന്നതിന് ശേഷമുള്ള പത്താമത്തെ കിരീടം ബാഴ്സലോണക്ക് സമ്മാനിച്ചാണ് മെസി ലോക ഫുട്ബോളര്‍ പുരസ്കാരം സ്വന്തമാക്കിയത്.'കുറച്ച്‌ കാലങ്ങളായി വ്യക്തിഗത പുരസ്കാരങ്ങള്‍ സ്വന്തമാക്കാതെയിരിക്കുന്നു. à´†à´¯à´¤à´¿à´¨à´¾à´²àµâ€ ഇത് ഏറെ സന്തോഷം തരുന്നതാണ്.' മെസി പറഞ്ഞു. à´ˆ സീസണിലെ ബാഴ്സലോണയുടെ മോശം തുടക്കത്തെക്കുറിച്ചും മെസി സംസാരിച്ചു. 'മോശം തുടക്കമാണ് ടീമിന് à´ˆ സീസണില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ഇത് തുടക്കമാണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. സമയം തുച്ഛമാണ്, ഒരുപാട് മെച്ചപ്പെടാനുണ്ട്. ഇത് ടീമിനെ സംബന്ധിച്ച കാര്യമാണ്. മെച്ചപ്പെടും എന്നതില്‍ യാതൊരു സംശയവുമില്ല' മെസി പറഞ്ഞു.

Related News