Loading ...

Home sports

സീനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ്, വീണ്ടും മണിപ്പൂരിന് കിരീടം!!

അരുണാചല്‍ പ്രദേശില്‍ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് കിരീടം മണിപ്പൂര്‍ സ്വന്തമാക്കി. ഇന്ന് നടന്ന ആവേശ ഫൈനലില്‍ റെയില്‍വേസിനെ തോല്‍പ്പിച്ച്‌ ആണ് മണിപ്പൂര്‍ കിരീടം നേടിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മണിപ്പൂരിന്റെ കിരീട. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍ ബാലാ ദേവി നേടിയ ഗോളാണ് മണിപ്പൂരിന് വിജയം നല്‍കിയത്.ടൂര്‍ണമെന്റില്‍ 21 ഗോളുകള്‍ അടിച്ചു കൂട്ടിയ ബാലാ ദേവി തന്നെയാണ് മികച്ച താരമായത്. സെമി ഫൈനലില്‍ തമിഴ്നാടിനെ തോല്‍പ്പിച്ചായിരുന്നു മണിപ്പൂര്‍ ഫൈനലിലേക്ക് എത്തിയത്. മണിപ്പൂരിന്റെ ഇരുപതാം കിരീടമാണിത്.

Related News