Loading ...

Home special dish

പച്ചതക്കാളി പച്ചടി തയ്യാറാക്കാം

ചേരുവകള്‍

  1. പച്ചതക്കാളി 250 ഗ്രാം
  2. തേങ്ങ ചിരകിയത് 1/2 കപ്പ്
  3. ചുവന്നുള്ളി 56 എണ്ണം
  4. ഇഞ്ചി അരിഞ്ഞത് 1 ടിസ്പൂണ്‍
  5. തൈര് 1/2 കപ്പ്
  6. പച്ചമുളക് 2 എണ്ണം
  7. കറിവേപ്പില 2 തണ്ട്
  8. ജീരകം 1/2 ടിസ്പൂണ്‍
  9. കടുക് 1 ടിസ്പൂണ്‍
  10. ഉപ്പ് ആവശ്യത്തിന്
  11. വെളിച്ചെണ്ണ 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
  • എണ്ണയൊഴിച്ചു കടുക് പൊട്ടിച്ച്‌ അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
  • അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക.
  • തക്കാളി വെന്ത് വരുമ്ബോള്‍ അതിലേക്ക് തേങ്ങാ, പച്ചമുളക്, ജീരകം എന്നിവ അരച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.
  • അതിലേക്ക് നന്നായി ഉടച്ച തൈര് കൂടി ചേര്‍ത്ത് തിള വരുമ്ബോള്‍ അടുപ്പില്‍ നിന്നും വാങ്ങാം.

Related News