Loading ...

Home sports

വീണ്ടും രക്ഷകന്‍, തകര്‍പ്പന്‍ പ്രകടനവുമായി കാര്‍ത്തിക്, ടീമിന് കൂറ്റന്‍ ജയം

വിജയ് ഹസാര ട്രോഫിയില്‍ തമിഴ്‌നാടിനായി മികച്ച പ്രകടനവുമായി ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. കാര്‍ത്തികിന്റെ മികവില്‍ തമിഴ്‌നാട് വിജയ് ഹസാര ട്രോഫിയില്‍ 212 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സര്‍വീസസ് കേവലം 82 റണ്‍സിന് പുറത്താകുകയായിരുന്നു. കാര്‍ത്തിക് 91 പന്തില്‍ 95 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ നാലിന് 55 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന തമിഴ്‌നാടിനെ കാര്‍ത്തിക് രക്ഷിച്ചെടുക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഹരി നിശാന്തിനെ കൂട്ടുപിടിച്ചായിരുന്നു കാര്‍ത്തികിന്റെ രക്ഷാപ്രവര്‍ത്തനം. മത്സരത്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും സ്വന്തമാക്കിയ കാര്‍ത്തികിന് എന്നാല്‍ സെഞ്ച്വറി തികയ്ക്കാനായില്ല. 44ാം ഓവറില്‍ സെഞ്ച്വറിയ്ക്ക് അഞ്ച് റണ്‍സ് അകലെ രജത് പളിവാലയാണ് കാര്‍ത്തികിനെ പുറക്കാക്കിയത്. മറുപടി ബാറ്റിംഗില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൃഷ്ണമൂര്‍ത്തി വികനേഷാണ് സര്‍വ്വീസസിനെ തകര്‍ത്തത്. 9.1 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് വികനേഷ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. എം മുഹമ്മദ് മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി തമിഴ്‌നാടിനായി മൂന്ന് വിക്കറ്റും സ്വന്തമാക്കി. അതെസമയം വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ഗ്രൂപ്പ് എയില്‍ ചത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം തീരുമാനിച്ചിരുന്നത്. കനത്ത മഴ മൂലം ടോസ് പോലും സാധ്യമല്ലാതായതോടെയാണ് മത്സരം ഉപേക്ഷിച്ചത്. കേരളത്തിനും ഛത്തീസ്ഗഡിനും രണ്ട് പോയന്റ് വീതം ലഭിച്ചു.

Related News