Loading ...

Home special dish

വറ്റിച്ച ബീഫിന്റെ രുചി ഇഷ്ടപ്പെടാത്തവരുണ്ടോ ?

ബീഫ് വിഭവങ്ങളില്‍ ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ബീഫ് വറ്റിച്ചത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബീഫ് വറ്റിച്ചത് പരീക്ഷിച്ച്‌ നോക്കാം ചേരുവകള്‍ ബീഫ് അര കിലോ (ചെറുതായി മുറിച്ചത്)
ചെറിയ ഉള്ളി 200 ഗ്രാം
വെളുത്തുള്ളി 6, 7 അല്ലി
ഇഞ്ചി ചതച്ചത് 2 ടീസ്പൂണ്‍
പച്ചമുളക് 2
കറിവേപ്പില 2 തണ്ട്
മുളക്‌പൊടി ഒന്നര ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂണ്‍
ചതച്ച കുരുമുളക് രണ്ട് ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം കഴുകി വൃത്തിയാക്കിയ ബീഫ് ഉപ്പ് ചേര്‍ത്ത് പകുതി വേവിച്ചുവയ്ക്കുക. ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച്‌ അതിലേക്ക് ചതച്ച ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, വളരെ ചെറുതായി അരിഞ്ഞതോ ചതച്ചതോ ആയ ചെറിയ ഉള്ളി എന്നിവ ചേര്‍ക്കുക. പച്ചമണം മാറി ചുവക്കെ വഴറ്റിയെടുക്കുക. അതിലേക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, എന്നിവ ചേര്‍ത്ത് യോജിപ്പിച്ച്‌ പകുതി വേവിച്ച ഇറച്ചിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്ത് വെള്ളം വറ്റി തുടങ്ങുമ്ബോള്‍ കറിവേപ്പിലയും ചതച്ച കുരുമുളകുംപെരുംജീരകം പൊടിച്ചതും ചേര്‍ത്ത് കൊടുക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്ന പരുവമായാല്‍ അടുപ്പില്‍ നിന്നും വാങ്ങാം.

Related News