Loading ...

Home cinema

ദളപതി 64 ല്‍ പെപ്പെയുടെ തമിഴ് അരങ്ങേറ്റം !!!

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ആന്റണി വര്‍ഗീസ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരം വെള്ളിത്തിരയില്‍ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്.ഇപ്പോഴിതാ വിജയ് നായകനായെത്തുന്ന ദളപതി 64 ന്റെ ഭാഗമാവാന്‍ നടന്‍ പോവുന്നു എന്ന് റിപോര്‍ട്ടുകള്‍ . അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണിയുടെ തമിഴിലെ അരങ്ങേറ്റത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദളപതി 64. ഒക്ടോബര്‍ 4 ന് പുറത്തിറങ്ങുന്ന ലിജോ ജോസ് പെല്ലിശേരിയുടെ തന്നെ ജെല്ലികെട്ടാണ് ആന്റണിയുടെ പുതിയ ചിത്രം.ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലൂടെ ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.വിജയ് സേതുപതിയും ദളപതി 64 ന്റെ ഭാഗമായെത്തുന്നുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2020 ല്‍ റിലീസ് ചെയ്യും.

Related News