Loading ...

Home special dish

ഗജ്ബജെ തയ്യാറാക്കാം

ചേരുവകള്‍: 1. ചേമ്ബില അരിഞ്ഞത് - 15-20 എണ്ണം 2. കടല വേവിച്ചത് - ഒരു കപ്പ് 3. ചേന ചതുരക്കഷ്ണങ്ങളാക്കിയത് - അരക്കപ്പ് 4. വെള്ളരിക്ക തൊലിയോടുകൂടി ചതുര ക്കഷണങ്ങളാക്കിയത് - മുക്കാല്‍ കപ്പ് 5. ഉരുളക്കിഴങ്ങ് - അരക്കപ്പ് 6. തേങ്ങ - ഒരു കപ്പ് 7. ഉഴുന്ന് - മൂന്ന് ടീസ്പൂണ്‍ 8. വാളന്‍പുളി - ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ 9. വറ്റല്‍മുളക് - 10-15 എണ്ണം 10. കടുക്, കറിവേപ്പില, ഉലുവ - താളിക്കാന്‍ ആവശ്യമായത് 11. എണ്ണ, ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം:

  • ചേമ്ബിലയുടെ പിന്‍വശത്തുള്ള കട്ടിയുള്ള നാരും തണ്ടും കീറിക്കളയുക. à´•à´Ÿà´² പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഇതിലേക്ക് ചേന, വെള്ളരിക്ക, ചേമ്ബില, ഉപ്പ് എന്നിവ ചേര്‍ത്ത് മൂന്ന് വിസില്‍ വരെ വേവിക്കുക. ഒരു ചെറിയ പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വറ്റല്‍മുളക്, ഉഴുന്ന് എന്നിവ ചെറുതീയില്‍ ചുവന്നുവരും വരെ വറുക്കുക.
  • വറുത്ത ചേരുവകള്‍ തേങ്ങയും പുളിയും ചേര്‍ത്ത് അല്പം തരുതരുപ്പായി അരച്ചെടുക്കുക.
  • വെന്തുവന്ന à´•à´Ÿà´² ചേമ്ബില കൂട്ടിലേക്ക് à´ˆ അരപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
  • ശേഷം വാങ്ങിവെച്ച്‌ കടുക്, കറിവേപ്പില, ഉലുവ എന്നിവ മൂപ്പിച്ച്‌ താളിക്കാം

Related News