Loading ...

Home sports

രണ്ടാം ടെസ്റ്റ്; കോഹ് ലിക്ക് സെഞ്ച്വറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

പുണെ: ദക്ഷിണാഫ്രിക്കക്കെതിരെ പുണെയില്‍ നടക്കുന്നരണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് സെഞ്ച്വറി (101*).മൂന്ന് വിക്കറ്റിന് 273 എന്ന നിലയില്‍ രണ്ടാം ദിനംബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 347എന്ന നിലയിലാണ്. അര്‍ധസെഞ്ച്വറി നേടിയഅജിങ്ക്യ രഹാനെ (52)യാണ് കോഹ് ലിക്ക് മികച്ച പിന്തുണയുമായി ക്രീസിലുള്ളത്. നേരത്തെ, മായങ്ക് അഗര്‍വാളും (108) ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ദിനം കളി പുനരാരംഭിച്ചപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ മികച്ച ഫോമില്‍ തുടരുകയാണ്ഇന്ത്യ. ക്യാപ്റ്റന്‍ കോഹ് ലി സ്വതസിദ്ധമായ ശൈലിയില്‍ ഇന്നിങ്സ് കെട്ടിപ്പടുത്തപ്പോള്‍ അജിങ്ക്യ രഹാനെയും ഫോം കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളാണ് ഒന്നാം ദിനം ഇന്ത്യന്‍ ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്. സ്​കോര്‍ ബോര്‍ഡില്‍ 25 റണ്‍സ്​ കുറിച്ചപ്പോള്‍ തന്നെ കഴിഞ്ഞ ടെസ്​റ്റിലെ രണ്ട്​ ഇന്നിങ്​സിലും സെഞ്ച്വറി കുറിച്ച രോഹിത്​ ശര്‍മയെ നഷ്​ടമായത്​ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. പക്ഷേ, മറുവശത്ത്​ മായങ്ക്​ അഗര്‍വാള്‍ ഉറച്ചുതന്നെയായിരുന്നു. കൂട്ടിന്​ ചേതേശ്വര്‍ പൂജാരയെ കിട്ടിയതോടെ ആദ്യ ടെസ്​റ്റിന്‍െറ മൂഡിലേക്ക്​ മായങ്ക്​ മാറുന്ന കാഴ്​ചയാണ്​ എം.സി.എ സ്​റ്റേഡിയം കണ്ടത്. 58 റണ്‍സെടുത്ത് പൂജാര പുറത്തായി. മായങ്കിന്​ കൂട്ടായി ക്യാപ്​റ്റന്‍ വിരാട്​ കോഹ്​ലി വന്നതോടെ കളി മാറി. 183 പന്തില്‍ സീസണ​ിലെ രണ്ടാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കി മായങ്ക്​ അഗര്‍വാള്‍ ഓപ്പണിങ്ങില്‍ ഒരിക്കല്‍ കൂടി താന്‍ തന്നെ അനുയോജ്യന്‍ എന്നു തെളിയിച്ചിരുന്നു.

Related News