Loading ...

Home sports

ബാറ്റിങ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക

പുണെ: ഇന്ത്യയുടെ പടുകൂറ്റന്‍ സ്‌കോറിനെതിരേ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ദയനീയമായിതകരുന്നു. രണ്ടാം ദിനം വൈകീട്ട് 77 ഓവറിനുശേഷം ചായക്ക് പിരിയുമ്ബോള്‍ എട്ടിന് 197 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 21 റണ്‍സെടുത്ത കേശവ് മഹാരാജും 111 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത വെര്‍നണ്‍ ഫിലാണ്ടറുമാണ് ക്രീസില്‍. ഒന്‍പതാം വിക്കറ്റില്‍ 35 റണ്‍സ് ചേര്‍ത്തുകഴിഞ്ഞിട്ടുണ്ട് ഇവര്‍. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരേ രണ്ടാം ദിനം തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞിരുന്നു. ഉമഷ് യാദവാണ് പത്തോവര്‍ തികയ്ക്കും മുന്‍പ് തന്നെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരെയും മടക്കിയത്. മൂന്നാം ദിനം ഷമിയുടെയും ആശ്വിന്റെയും ഊഴമായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടു പേരെ വീതവും ഒരാളെ രവീന്ദ്ര ജഡേജയും പുറത്താക്കി. ഫാഫ് ഡു പ്ലെസ്സിക്കുംഡി കോക്കിനും മാത്രമാണ് പേരിനെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഡു പ്ലെസി 117 പന്തില്‍ നിന്ന് 64 ഉം ഡി കോക്ക് 48 പന്തില്‍ നിന്ന് 31 ഉം റണ്‍സാണ് നേടിയത്. വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയുടെയും മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയുടെയും ബലത്തിലാണ് ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തത്. രവീന്ദ്ര ജഡേജ 91 ഉം പൂജാര 58 ഉം രഹാനെ 59 ഉം റണ്‍സെടുത്തു.

Related News