Loading ...

Home cinema

ഇഷ്‌ക് തെലുങ്കിലേക്ക്

അനുരാജ് മനോഹര്‍ ആദ്യമായി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്. ഷെയ്ന്‍ നിഗം നായകനായി എത്തിയ ചിത്രത്തിന് വമ്ബിച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രം തെലുങ്കിലേക്ക് റീമേക് ചെയ്യാന്‍ പോവുകയാണ്. സര്‍വന്തി രവി കിഷോറുമായി ചേര്‍ന്ന് E4 എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം തെലുഗില്‍ റീമേക് ചെയ്യാന്‍ ഒരുങ്ങുന്നത്. ആന്‍ ശീതള്‍ ആയിരുന്നു ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രതീഷ് രവിയാണ് ചിത്രത്തിന്റെ രചന, ചിത്രം നിര്‍മിച്ചിരിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related News