Loading ...

Home sports

വനിത ടി20 ലോകകപ്പിനുള്ള സമ്മാന തുക വര്‍ദ്ധിപ്പിച്ച്‌ ഐ.സി.സി

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതകളുടെ ടി20 ലോകകപ്പിനുള്ള സമ്മാന തുകയില്‍ വമ്ബന്‍ വര്‍ദ്ധനവ് വരുത്തി ഐ.സി.സി. 2018ല്‍ നല്‍കിയ സമ്മാന തുകയേക്കാള്‍ 320% വര്‍ദ്ധനവാണ് ഇത്തവണ ഐ.സി.സി ഏര്‍പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് ഒരു മില്യണ്‍ യു.എസ് ഡോളറും റണ്ണേഴ്‌സ് അപ്പിന് 50,0000 യു.എസ് ഡോളറുമാണ് ലഭിക്കുക. ഇത് 2018ല്‍ കൊടുത്ത സമ്മാന തുകയുടെ അഞ്ചിരട്ടിയാണ്. ഫൈനലില്‍ എത്തുന്ന ടീമുകള്‍ക്ക് പുറമെ പങ്കെടുക്കുന്ന 10 ടീമുകള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിലും വമ്ബന്‍ വര്‍ദ്ധനവ് ഐ.സി.സി ഏര്‍പെടുത്തിയിട്ടുണ്ട്. 2020ലെ ടൂര്‍ണമെന്റിന് അനുവദിച്ച തുകയിലും വര്‍ദ്ധനവ് ഐ.സി.സി വരുത്തിയിട്ടുണ്ട്. 2 മില്യണ്‍ യു.എസ് ഡോളറില്‍ നിന്ന് 3.5 മില്യണ്‍ ഡോളര്‍ ആയി ഇത് ഉയര്‍ത്തിയിട്ടുണ്ട്.

Related News