Loading ...

Home sports

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സായ് പ്രണീതിന് ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ ജയം

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീതിന് ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ ജയം. ചൈനയുടെ ലിന്‍ ഡാനെ ആണ് ആദ്യ റൗണ്ടില്‍ സായ് തോല്‍പ്പിച്ചത്. അട്ടിമറി ജയമാണ് സായ് നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സായ് അഞ്ച് തവണ ലോക ചാമ്ബ്യനായ ലിന്‍ ഡാനെ തോല്‍പ്പിച്ചത്.35 മിനിറ്റ് നീണ്ട് നിന്ന മല്‍സരത്തില്‍ ആദ്യ റൗണ്ട് അനായാസം ജയിച്ച സായിക്ക് രണ്ടാം സെറ്റില്‍ അല്‍പ്പം വിയര്‍ക്കേണ്ടി വന്നു. à´®à´¿à´•à´šàµà´š സ്‌മാഷുകളുമായി ലിന്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും സായിയുടെ മികച്ച പ്രകടനം അതിനെ അതിജീവിച്ചു. . രണ്ട് തവണ ഒളിംപിക്‌സ് കിരീടം നേടിയ താരമാണ് ലിന്‍ ഡാന്‍.സ്‌കോര്‍: 21-14,21-17

Related News