Loading ...

Home special dish

പാവയ്ക്ക ഫ്രൈ അല്‍പ്പം വെറൈറ്റിയായി തയ്യാറാക്കാം

ചേരുവകള്‍

  1. പാവയ്ക്ക അധികം നേര്‍ത്തും എന്നാല്‍ കട്ടി കൂടിയതുമല്ലാത്ത പരുവത്തില്‍ സ്ലൈസ് ചെയ്തു എടുത്തത് - 2 വലുത്
  2. പച്ചരി - 1/2 കപ്പ്
  3. മുളകുപൊടി - 2 -4 ടീസ്പൂണ്‍
  4. ജീരകം - 1 ടീസ്പൂണ്‍
  5. വാളന്‍ പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
  6. കായം / കായപ്പൊടി - 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
  • പച്ചരി കഴുകി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക
  • സ്ലൈസ് ചെയ്തു വെച്ച പാവയ്ക്കയില്‍ അല്പം ഉപ്പു പുരട്ടി ഒരു à´…à´° മണിക്കൂറോളം വെയ്ക്കുക ..അതിനു ശേഷം നന്നായി പിഴിഞ്ഞ് കയ്പ്പ് വെള്ളം കളയാം ..
  • ഇതിനകം പച്ചരി , മുളകുപൊടി , പുളി , ജീരകം , കായം എന്നിവ ചേര്‍ത്ത് അല്പം വെള്ളം മാത്രം ചേര്‍ത്ത് ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക ... വെള്ളം അധികമാവാതെ സൂക്ഷിയ്ക്കുക ...
  • ഇത് പിഴിഞ്ഞെടുത്ത പാവയ്ക്കയില്‍ പുരട്ടി ഒരു മണിക്കൂറോളം വെയ്ക്കാം ..അല്പം ഉപ്പു വീണ്ടും ചേര്‍ക്കാം
  • ഇനി നല്ല ചൂടായ എണ്ണയില്‍ പാകമാവുന്ന വരെ വറുത്തു കോരാം ...
ശ്രദ്ധിക്കുക പാവയ്ക്കയുടെ കയ്പ്പ് രുചി ഇഷ്ടമുള്ളവര്‍ക്ക് ഉപ്പു പുരട്ടി കയ്പു നീര് കളയുന്ന ഒഴിവാക്കാം ..നേരിട്ട് അരി അരച്ചത് ചേര്‍ത്ത് പുരട്ടി വെയ്ക്കാം .....അരിക്കു പകരം അരിപ്പൊടി എടുത്താല്‍ ചൂടായ എണ്ണയില്‍ ഇടുമ്ബോള്‍ മാറിനൈഡ് ഇളകിപ്പോവാനുള്ള സാധ്യത ഉണ്ട്...

Related News