Loading ...

Home sports

സ്‌പെയ്‌ന്‍ കടന്നു

സൊള്‍ന
മുന്‍ ചാമ്ബ്യന്‍മാരായ സ്‌പെയ്‌ന്‍ യൂറോ കപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടി. ഇതോടെ യോഗ്യത നേടിയ ടീമുകളുടെ എണ്ണം പത്തായി. 24 ടീമുകള്‍ക്കാണ്‌ ആകെ യോഗ്യത.
സ്വീഡനോട്‌ സമനില വഴങ്ങിയാണ്‌ സ്‌പെയ്‌ന്‍ കടന്നത്‌ (1--1). പരിക്കുസമയത്ത്‌ റോഡ്രിഗോയാണ്‌ സ്‌പെയ്‌നിനെ രക്ഷിച്ചത്‌. ഫാബിയാന്‍ റൂയിസ്‌ അവസരമൊരുക്കി.
സ്വീഡന്‍ തുടക്കത്തിലേ ലീഡ്‌ നേടി. മാര്‍കസ്‌ ബെര്‍ഗിന്റെ ഹെഡറിലൂടെയായിരുന്നു മുന്നിലെത്തിയത്‌. റോബിന്‍ ക്വയിസനിന്റെ ഹെഡര്‍ സ്‌പെയ്‌ന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ്‌ ഡെഗെയ തട്ടിയകറ്റി. പരിക്കുകാരണം രണ്ടാംപകുതിയില്‍ ഡെഗെയ ഇറങ്ങിയില്ല.
മറ്റൊരു മത്സരത്തില്‍ ഇറ്റലി അഞ്ച്‌ ഗോളുകള്‍ക്ക്‌ ലിച്ചെന്‍സ്‌റ്റെയ്‌നെ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ്‌ സ്‌പെയ്‌ന്‍ സമനില വഴങ്ങുന്നത്‌. കഴിഞ്ഞ കളിയില്‍ നോര്‍വെയോടും സമനിലയില്‍ കുരുങ്ങി. ആന്ദ്രേ ബെലോട്ടി ഇരട്ടഗോള്‍നേടി. ഫെഡറികോ ബെര്‍ണാഡേഷി റൊമങ്‌നോലി, എല്‍ ഷരാവി എന്നിവരും ഗോളടിച്ചു. യോഗ്യത ഉറപ്പാക്കിയ ഇറ്റലി എല്ലാ കളിയും ജയിച്ചു. ഗ്രീസ്‌ 2--1ന്‌ ബോസ്‌നിയ ആന്‍ഡ്‌ ഹെര്‍സെഗോവിനയെ തോല്‍പ്പിച്ചു.

Related News