Loading ...

Home Europe

അറിവില്‍ നിന്ന്‍ തിരിച്ചറിവിലേക്ക് വളരുക : സണ്ണി സ്റ്റീഫന്‍

സൌത്താംപ്ടന്‍: നോമ്പുകാലത്തോടനുബന്ധിച്ച് സൌത്താംപ്ടന്‍ സെന്‍റ് ജോസഫ്സ് ഭവനില്‍ നടന്ന കുടുംബവിശുദ്ധീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, സംഗീതജ്ഞനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ  à´¶àµà´°àµ€ സണ്ണി സ്റ്റീഫന്‍ ആഴമേറിയ വചന പ്രബോധനങ്ങളും കുടുംബജീവിതപാഠങ്ങളും 36 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് നോമ്പുകാല സന്ദേശം നല്‍കി.

“ഉള്ളത് കൊടുക്കുന്നതല്ല ഉള്ളം കൊടുക്കുന്നതാണ് സ്നേഹം. ശാഠൃങ്ങള്‍, പരാതികള്‍, കുറ്റപ്പെടുത്തലുകള്‍, കൊടിയ പൊസസ്സീവ്നെസ്സ് ഇതൊക്കെയല്ല സ്നേഹമെന്ന തിരിച്ചറിവാണ് ഒരാളുടെ ജീവിതത്തിന്‍റെ യഥാര്‍ത്ഥമായ മാനസാന്തരം. ഒരിലയെ മാത്രമായി നമുക്ക് സ്നേഹിക്കാനാവില്ല. ഒരിലയെ സ്നേഹിക്കുകയെന്നാല്‍ അതിന്‍റെ ചില്ലകളെ, രുചിയില്ലാത്ത വേരുകളെ, à´…à´µ രൂപപ്പെടുത്തിയ ഋതുക്കളെ ഒക്കെ സ്നേഹിക്കുകയെന്നാണ് അര്‍ത്ഥം. അവളെ ഇഷ്ടമാണ്, എന്നാല്‍ അവളുടെ ഉറ്റവരെ താങ്ങാനാകുന്നില്ല എന്നു പറയുന്നവര്‍ അവളെ രൂപപ്പെടുത്തിയ ഋതുക്കളാണ് ഉറ്റവര്‍ എന്ന് ഓര്‍ക്കണം. ഭൂമി ഇനിയും ക്രിസ്തുവിന്‍റെ ഭാഷയില്‍ മഴ പോലെ പെയ്യുകയും, വെയിലുപോലെ പരക്കുകയും ചെയ്യുന്ന സ്നേഹാനുഭവങ്ങള്‍ക്കുവേണ്ടി ഒരുങ്ങണം. ഒപ്പം ചുറ്റുമുള്ളവരെ വിചാരണചെയ്യുവാനും വിസ്തരിക്കുവാനുമുള്ള പ്രവണതകള്‍ ഏറി വരുന്ന കാലമാണിത്. നഗ്നനെ ഉടുപ്പിക്കുകയെന്ന ക്രിസ്തു സൂചനയുടെ പൊരുളെന്താണ്? അപരന്‍റെ സ്വകാര്യതകളെ സംരക്ഷിക്കുകയെന്നതാണ് അതിന്‍റെയര്‍ത്ഥം. ഏതൊരാള്‍ക്കും വിലപ്പെട്ടത് അയാളുടെ  ആത്മാഭിമാനമാണ്. അതിനു പരുക്ക് പറ്റാതെ സൂക്ഷിക്കുകയെന്ന ധര്‍മ്മം പ്രകാശമുള്ള എല്ലാവര്‍ക്കുമുണ്ട്. ഒരാളെ സര്‍ഗ്ഗാത്മകമായി തിരുത്തുമ്പോള്‍ പോലും നീയും അവനും മാത്രമായിരിക്കണമെന്നു ക്രിസ്തു ശഠിച്ചു. ഒരാളെ സഹായിക്കുമ്പോള്‍ വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുതെന്ന് കര്‍ത്താവ് നിര്‍ദ്ദേശിച്ചു. ഒരാള്‍ വിവസ്ത്രനെപ്പോലെ ലജ്ജിതനാകാതിരിക്കാന്‍ വേണ്ടിയാണത്. പ്രലോഭനത്തിന്‍റെ കാറ്റിനോടും, ക്ഷോഭത്തിന്‍റെ ചുഴികളോടും, സങ്കടങ്ങളുടെ അലകളോടും യേശു പറയുന്നു - ശാന്തമാവുക. ദൈവം മനുഷ്യനെ തന്‍റെ ഛായയില്‍ സൃഷ്ടിച്ചെങ്കില്‍ പൊടി പുരളാത്ത ഉടലും, മനസ്സുമുള്ള ഒരാള്‍ പ്രതിഫലിപ്പിക്കുന്നത് ദൈവത്തെ തന്നെയാണ്. മുദ്രവച്ച് കാവലേര്‍പ്പെടുത്തിയ ശവകുടീരമാകരുത് നമ്മുടെ മനസ്സ്. ഹൃദയകല്ലറയില്‍നിന്നു ക്രിസ്തു ഉയിര്‍ത്ത് സര്‍വ്വതും നിയന്ത്രിക്കുവാന്‍ നമ്മുടെ ഹൃദയത്തിന്‍റെ നടുവില്‍ അവന്‍ നിലകൊള്ളണം അതാണ് ഈസ്റ്റര്‍”.

സൌത്താംപ്ടന്‍ റീജിയന്‍ സീറോമലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റ്റോമി ചിറക്കല്‍ മണവാളന്‍ ശ്രീ സണ്ണി സ്റ്റീഫന് നന്ദി പറഞ്ഞു. കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ഏറ്റവുമാവശ്യമായ ധ്യാനമെന്നു അദ്ദേഹം വിശേഷിപ്പിച്ചു. റെജി പോള്‍, ജോസ് ചേലച്ചുവട്ടില്‍, പോള്‍ വറീത് എന്നിവര്‍ക്കും നന്ദി പറഞ്ഞു. വിശുദ്ധ കുര്‍ബാനയും കുമ്പസാരവും ആന്തരികസൗഖ്യ പ്രാര്‍ത്ഥനയും നടന്നു. ബ്ര. വിത്സണ്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഷിബു തളിയാപറമ്പില്‍, സ്റ്റോയി, ഡാമ്മി പുല്ലായില്‍, ജിബു ഷിന്റൂ, റാണി റോബിന്‍, സൈമണ്‍ ജേക്കബ്, ജിനോയ് മത്തായി, റോയ് തോമസ്‌, ബീന സിബി, ജോയ് ജോര്‍ജ്ജ് എന്നിവര്‍ ധ്യാനക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൂന്നു ദിവസം ഫാമിലി കൌണ്‍സിലിങ്ങുമുണ്ടായിരുന്നു.


  റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News