Loading ...

Home cinema

തിയേറ്ററുകളില്‍ വന്‍ ആഘോഷം! കോളിവുഡില്‍ മാത്രമല്ല കേരളത്തിലും ബിഗില്‍ തരംഗം

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷം എത്തിയിരിക്കുകയാണ്. ദീപവലിയ്ക്ക് പ്രേക്ഷകര്‍ക്കായി വന്‍ വെടിക്കെട്ടാണ് ഇളയദളപതി വിജയ്- തൊട്ടതെല്ലാം പൊന്നക്കുന്ന സംവിധായകനായ അറ്റ്ലിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ബിഗിലിനെ വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. അച്ഛനായും മകനായും, കാമുകനായും റൗഡിയായും ഫുട്‌ബോള്‍കോച്ചായും തകര്‍ത്താടുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങി എആര്‍ മുരുകദോസ് ചിത്രത്തിനു ശേഷം പുറത്തു വരുന്ന ഇളയദളപതി ചിത്രമാണ് ബിഗി . കാത്തിരുന്നത് വെറുതെയായില്ല. വെടിക്കെട്ട് പ്രകടനമാണ് ചത്രത്തില്‍ വിജയ് കാഴ്ചവെച്ചിരിക്കുന്നത്. കോളിവുഡിനോടൊപ്പം മോളിവുഡും ബിഗിള്‍ ആഘോഷമാക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

Related News