Loading ...

Home special dish

പാല്‍ കേസരി തയ്യാറാക്കാം

ചേരുവകള്‍: 1. റവ - അരക്കപ്പ് 2. പഞ്ചസാര - അരക്കപ്പ് 3. പാല്‍ - മുക്കാല്‍ക്കപ്പ് 4. വെള്ളം -അരക്കപ്പ് 5. നെയ്യ് - 3 ടേബിള്‍ സ്പൂണ്‍ 6. കുങ്കുമപ്പൂവ് - ഒരുനുള്ള് 7. ഏലയ്ക്കാപ്പൊടി - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ചുവടുകട്ടിയുള്ള ഒരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച്‌ അതില്‍ റവ കരിഞ്ഞുപോവാതെ വറുത്തെടുക്കുക. റവ മാറ്റിവച്ചതിനു ശേഷം അതേ പാനില്‍ പാല്‍, വെള്ളം, പഞ്ചസാര, കുങ്കുമപ്പൂവ് , ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തിളച്ചതിനു ശേഷം ചെറിയ തീയില്‍ വച്ച്‌ നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന റവ കുറേശ്ശെയായി ചേര്‍ക്കുക. കട്ടിപിടിക്കാതെ നന്നായി ഇളക്കണം. ശേഷം അടച്ചുവച്ച്‌ പാകമാകുന്നതുവരെ വേവിക്കുക. വെന്തുകഴിഞ്ഞാല്‍ രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച്‌ ഇളക്കിയ ശേഷം ഒരു ബൗളിലേക്ക് മാറ്റുക. കശുവണ്ടിയും കിസ്മിസും ഇഷ്ടമുള്ളവര്‍ക്ക് അത് നെയ്യില്‍ വഴറ്റി ചേര്‍ക്കാവുന്നതാണ്. ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.

Related News