Loading ...

Home sports

ഒളിമ്ബിക്‌സ് ഹോക്കി യോഗ്യത: റഷ്യന്‍ ടീം ഇന്ത്യയിലെത്തി

ഭുവനേശ്വര്‍: ഒളിമ്ബിക്‌സ് ഹോക്കി യോഗ്യതാ മത്സരങ്ങള്‍ക്കായി റഷ്യന്‍ ടീം ഭുവനേശ്വറിലെത്തി.ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പരമ്ബരയില്‍ വന്നുപോയത് ഏറെ ഗുണകരമായെന്ന് റഷ്യന്‍ ക്യാപ്റ്റന്‍ ഡെന്നീസ് സ്‌കിപാച്ചേവ് പറഞ്ഞു. ഇന്ത്യയിലെ ഈ വര്‍ഷമാദ്യത്തെ വരവ് ഏറെ ആസ്വദിച്ചു. ഹോക്കിക്ക് കിട്ടുന്ന ആദരവ് ഞങ്ങളെ ആവേശത്തിലാക്കി.ജൂണ്‍ മാസത്തില്‍ നല്ല ചൂട് അനുഭവപ്പെട്ടിരുന്നു. ഈ മാസം മികച്ച കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്, റഷ്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. കഴിഞ്ഞ എഫ്‌ഐഎച്ച്‌ മത്സരത്തില്‍ റഷ്യയെ എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ഇന്ത്യ ഏറ്റവും മികച്ച ടീമാണ്. റാങ്കിംഗിലും ഏറെ മുന്നിലാണ്.ഞങ്ങളിന്നും ഹോക്കി പഠിച്ചുവരുന്നേയുള്ളു.ഏതായാലും ഒളിമ്ബിക്‌സിനായുള്ള തയ്യാറെടുപ്പിന് ഇന്ത്യക്കെതിരായ മത്സരങ്ങള്‍ പ്രയോജനപ്പെടുമെന്നും റഷ്യന്‍ ക്യാപ്റ്റന്‍ സൂചിപ്പിച്ചു.

Related News