Loading ...

Home sports

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : ഇന്ത്യന്‍ ജോഡികള്‍ക്ക് തോല്‍വി; കിരീടം ഇന്തോനേഷ്യന്‍ ടീമിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടമെന്ന ഇന്ത്യന്‍ മോഹം പൊലിഞ്ഞു. ഫൈനലില്‍ സാത്വിക് ചിരാഗ് ഷെട്ടി ടീം ഇന്തോനേഷ്യയുടെ ഗിഡിയോണ്‍-കെവിന്‍ ജോഡികളോട് പരാജയപ്പെട്ടു. സ്‌ക്കോര്‍ 18-21,16-21. ലോക ഒന്നാം നമ്ബര്‍ ജോഡികളായ ഇന്തോനേഷ്യന്‍ ടീമിന്റെ പരിചയസമ്ബന്നതയാണ് ഇന്ത്യന്‍ നിരയെ അനായാസം തോല്പിക്കാനായത്.ഫൈനലില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം ശരിക്കും ഇന്ത്യന്‍ നിരയെ ബാധിച്ചതായി പരിശീലകര്‍ പറഞ്ഞു. തുടക്കത്തില്‍ത്തന്നെ ഇരുവരും പതറിയത് എതിരാളികളെ ബഹുദൂരം മുന്നിലാക്കി. 7-1ന് ലീഡ് നേടിയതോടെ ഇന്തോനേഷ്യന്‍ ടീം മുന്നേറി.എന്നാല്‍ ശക്തമായി തിരിച്ചടിച്ച്‌ 17-17 ലേക്ക് ഇന്ത്യ കളിയെ നിയന്ത്രണത്തിലാക്കി. സാത്വിക്കിന്റെ ചില മികച്ച ഷോട്ടുകള്‍ കളി പിടിക്കാന്‍ സഹായിച്ചിരുന്നു.എന്നാല്‍ മൂന്ന് ഗെയിം പോയിന്റുകള്‍ തുടര്‍ച്ചയായി നേടി എതിരാളികള്‍ ആദ്യഗെയിം പിടിച്ചു.രണ്ടാം ഗെയിമിലും 10-10വരെ തുല്യതപാലിച്ചശേഷമാണ് ഇന്ത്യന്‍ നിര അടിയറപറഞ്ഞത്. 1983ല്‍ ഇവിടെ വിജയിച്ച പാര്‍ത്ഥോ ഗാംഗുലി-വിക്രം സിംഗിന് ശേഷം ആരും കിരീടം നേടിയിട്ടില്ല.ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സില്‍ കിടംബി ശ്രീകാന്ത് 2017ലും വനിതകളില്‍ സൈന നെഹ്‌വാള്‍ 2012ലും ഇവിടെ കിരീടം നേടിയിരുന്നു.

Related News