Loading ...

Home Africa

മാലിയില്‍ ഭീകരാക്രമണം ; 53 സൈനികര്‍ കൊല്ലപ്പെട്ടു , പത്തോളം പേര്‍ക്ക് പരുക്ക്

ബമാക്കോ : ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ബുര്‍കിനഫാസോയുമായി ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ സെപ്റ്റംബര്‍ 30 ന് നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നു മാലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍ഖായിദ ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. എന്നാല്‍ ആക്രണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വര്‍ഷങ്ങളായി കലാപ ഭൂമിയായ മാലിയില്‍ 2015ല്‍ സര്‍ക്കാരും ഭീകരസംഘടനകളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ അഞ്ചുരാജ്യങ്ങള്‍ ചേര്‍ന്നു രൂപം നല‍്കിയ സേനാവ്യൂഹത്തിനു കൂടി തിരിച്ചടിയാണ് ഈ ആക്രമണം.

Related News