Loading ...

Home health

എന്താണ് കൊളസ്‌ട്രോള്‍? ഈ വില്ലനെക്കുറിച്ചറിയാം...


എന്താണ് കൊളസ്‌ട്രോള്‍? 
ശരീരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായ രക്തത്തിലെ കൊഴുപ്പിന്റെ ഘടകങ്ങളാണ് കൊളസ്ട്രോള്‍. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. കൊളസ്ട്രോളിന്റെ കാര്യത്തില്‍ പാരമ്ബര്യവും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. മാതാപിതാക്കള്‍ക്ക് കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍ മക്കള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ണ്ണം കൂടുതലുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹമുള്ളവര്‍ക്കും കൊളസ്ട്രോ ള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൊളസ്ട്രോളിന്റെ മറ്റൊരു കാരണം മാറിയ ജീവിതശൈലിയാണ്. ഫാസ്റ്റ് ഫുഡ്ഡ്, മധുരം, നെയ്യ്, ഫാറ്റ് അധികം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം കൊളസ്ട്രോളിന് കാരണമാകും. കൊച്ചുകുട്ടികളിലും കൊളസ്ട്രോള്‍ കണ്ടുവരുന്നുണ്ട്. ടിവിയ്ക്കും മൊബൈലിനും മുന്നില്‍ സമയം കളയുന്ന കുട്ടികളില്‍ വ്യായാമക്കുറവും ഫാസ്റ്റ് ഫുഡ്ഡിന്റെ ഉപയോഗവും കൊളസ്ട്രോളിന് കാരണമാകുന്നുണ്ട്.
ഭക്ഷണ നിയന്ത്രണം
ഭക്ഷണ നിയന്ത്രണം ഒരു പരിധിവരെ കൊളസ്ട്രോളിനെ ചെറുക്കാന്‍ സഹായിക്കും. മാംസം, മുട്ടയുടെ മഞ്ഞ, പാടമാറ്റാത്ത പാല്‍, വെളിച്ചെണ്ണ, നെയ്യ്, എന്നിവയുടെ ഉപയോഗം കുറയ്ക്കുക. നാര് അധികമടങ്ങിയ ഭക്ഷണം ശീലിക്കുക. കൂടുതലായി ഉപയോഗിക്കുന്ന എണ്ണ പിന്നെയും ഉപയോഗിക്കുന്നത് കൊളസ്ട്രോളിനെ കൂട്ടാന്‍ കാരണമാകും. 
വ്യായാമം
പ്രായത്തിനും ശരീരത്തിനുമനുസരിച്ചായിരിക്കണം വ്യായാമം ചെയ്യേണ്ടത്. പ്രായം കുറഞ്ഞവര്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ പ്രായമായ വ്യക്തി കള്‍ 45 മിനിറ്റ് വേഗത്തിലുള്ള നടത്തം ശീലിക്കുകയാണ് വേണ്ടത്. ഇത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ചെയ്യണം.
മാനസിക പിരിമുറുക്കം ഒഴിവാക്കാം
പുരുഷന്‍മാരേക്കാള്‍ ഏത് കാര്യത്തിനും ഉത്കണ്ഠാകുലരാണ് സ്ത്രീകള്‍. ദേഷ്യം, ഭയം, നിരാശ, എന്നീ വികാരങ്ങളിലേക്ക് എളുപ്പം വഴുതിവീഴുന്നതും സ്ത്രീകളാണ്. തുടര്‍ച്ചയായി പിരിമുറുക്കങ്ങള്‍ക്കും വൈകാരിക വിക്ഷോഭങ്ങള്‍ക്കും അടിമപ്പെടുന്ന സ്ത്രീകള്‍ അവരുടെ ഹൃദയത്തെ ക്ഷീണിപ്പിക്കുകയും തകരാറിലാക്കുകയുമാണെന്ന കാര്യം ഓര്‍ക്കുക. പിരിമുറുക്കമുണ്ടാകുന്ന സാഹചര്യത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ഹൃദയ പേശികളിലേക്കുള്ള രക്തപ്രവാഹം കുറയുകയും നെഞ്ചുവേദനയോ ഹൃദയാഘാതമോ ഉണ്ടാവുകയും ചെയ്യുന്നു. യോഗ, ധ്യാനം ഇവ പരിശീലിക്കുകയും, നല്ല പാട്ടുകേള്‍ക്കുകയും ഇഷ്ടമുള്ള കാര്യങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. 20 വയസുകഴിഞ്ഞ ഓരോ വ്യക്തിയും വര്‍ഷത്തിലൊരിക്കലെങ്കിലും കൊളസ്ട്രോള്‍ നോക്കേണ്ടതാണ്.
2. വണ്ണം കൂടുതലുളളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
3. പ്രമേഹമുള്ളവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
4. ഭക്ഷണകാര്യങ്ങള്‍ ക്രമപ്പെടുത്തുക.
5. വ്യായാമം മുടങ്ങാതെ നോക്കുക.
6. മരുന്ന് ആവശ്യമുള്ള രോഗികള്‍ കൃത്യമായി മരുന്ന് കഴിക്കുക.
പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല എന്നതാണ് കൊളസ്ട്രോളിനെ വില്ലനാക്കുന്ന ഘടകം. പലപ്പോഴും ഹൃദ്രോഗവും പക്ഷപാതവുമൊക്കെ ഉണ്ടായിക്കഴിഞ്ഞ ശേഷമേ രോഗത്തിന്റെ തീവ്രത അറിയാനാവൂ എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ട് അമിത വണ്ണവും പ്രമേഹവുമുളളവര്‍ ഇടയ്ക്കിടയ്ക്ക് കൊളസ്ട്രോള്‍ നോക്കുന്നത് ഗുണപ്രദമാണ്.


Related News