Loading ...

Home health

12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് 'കോര്‍ബെവാക്‌സിന്‍' നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ

'ബയോളജിക്കല്‍ ഇ'യുടെ കോര്‍ബെവാക്‌സ് കോവിഡ് വാക്‌സിന്‍ 12 മുതല്‍ 18 വയസുവരെ ഉള്ളവരില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു.ശുപാര്‍ശയില്‍ ദി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്തിമ തീരുമാനമെടുക്കും. തദ്ദേശീയമായി വികസിപ്പിച്ച ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂനിറ്റ് വാക്‌സിനായ കോര്‍ബൊവാക്‌സിന്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 28ന് ഡിസിജിഐ അംഗീകാരം നല്‍കിയിരുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം ഉദ്ധരിച്ചാണ് വിദ്ഗധ സമിതി വാക്‌സിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഒന്നരക്കോടി കൗമാരക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 15നും 18നും ഇടയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല. 15നും 18നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം ഇവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയേക്കും. അതുകൊണ്ടാണ് കോര്‍ബൊ വാക്‌സിന് അംഗീകാരം നല്‍കാനുള്ള നടപടികള്‍ നടക്കുന്നത്. ജൂണ്‍ മുതല്‍ 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയേക്കും. നിലവില്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഒന്നും തീരുമാനിച്ചിട്ടില്ല.



Related News