Loading ...

Home celebrity

ഒരു നടനെന്ന നിലയില്‍ ഒരുപാട് ചെയ്യണമെന്നായിരുന്നു ആഗ്രഹം ; തിലകന്‍ ചേട്ടനെ പോലെയുള്ളവര്‍ ചെയ്ത പോലെ മികച്ച വേഷങ്ങള്‍ അവതരിപ്പിക്കണമെന്നത് ആഗ്രഹമാണ് ; ഒരേ തരം വേഷങ്ങളില്‍ ഒതുങ്ങിപ്പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായി സുരാജ് വെഞ്ഞാറമൂട്

ഒരേ തരം വേഷങ്ങളില്‍ ഒതുങ്ങിപ്പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഒരു നടനെന്ന നിലയില്‍ ഒരുപാട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. തിലകന്‍ ചേട്ടനെ പോലെയുള്ളവര്‍ ചെയ്ത പോലെ മികച്ച വേഷങ്ങള്‍ അവതരിപ്പിക്കണമെന്നത് ആഗ്രഹമാണ്. സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തി തുടങ്ങിയെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു കൊമേഡിയന് ഒന്നും തെളിയിക്കേണ്ടതായിട്ടില്ല, പക്ഷേ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് അതാണ്. കോമഡി ചെയ്യാന്‍ ഇഷ്ടം തന്നെയാണ്. അത് ഉപേക്ഷിക്കുകയുമില്ല. എന്നാല്‍ ഒരു ഘട്ടത്തില്‍ ഒരേ തരം കഥാപാത്രങ്ങളില്‍ ഒതുങ്ങിപ്പോകുമെന്ന് കരുതി. നടനെന്ന നിലയില്‍ ഒരുപാട് ചെയ്യാനുണ്ടായിരുന്നുവെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോമഡി വേഷത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് സുരാജ് കാഴ്ചവച്ചിരിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രന്‍ എന്ന കഥാപാത്രം സുരാജിന്റെ ഹാസ്യ നടനെന്ന ലേബല്‍ മാറ്റിയിരുന്നു. ഇതിന് പിന്നാലെ ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഫൈനല്‍സ്, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനം സുരാജിന് പ്രശംസ നേടി നല്‍കിയിരുന്നു.

Related News