Loading ...

Home USA

വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തെ പിന്തുണച്ച്‌ അമേരിക്ക

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശ നടപടിയെ പിന്തുണച്ച്‌ അമേരിക്ക. അനധികൃത കുടിയേറ്റം നടത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച ഇസ്രായേല്‍ നടപടി നിയമവിരുദ്ധമായി കാണാനാവില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. അധിനിവിഷ്ട പ്രദേശത്ത് താമസചമുച്ചയം പണിയാനുള്ള ഇസ്രായേലിന്‍റെ അവകാശത്തെ തള്ളിക്കളയാനാവില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നിലപാടിനെ തള്ളിയ ഫലസ്തീന്‍ വിവാദ പ്രസ്താവനയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ‍യു.എസ് തള്ളി പറഞ്ഞിരിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും സമാധാനത്തിനും നീതിക്കുമേറ്റ കനത്ത തിരിച്ചടിയാണ് അമേരിക്കന്‍ നടപടിയെന്നും പി.എല്‍.ഒ നേതാവും ഫലസ്തീന്‍ കൂടിയാലോചകയുമായ ഹനാന്‍ അഷ് റവി പ്രതികരിച്ചു. അതേസമയം, അമേരിക്കന്‍ നിലപാടിനെ ഇസ്രായേല്‍ കാവല്‍പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുസ്വാഗതം ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശംജനീവ കരാറിന്‍റെ ലംഘനമായാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ നടത്തിയ അധിനിവേശത്തെ നേരത്തെ അമേരിക്ക പിന്തുണച്ചിരുന്നില്ല. 40 വര്‍ഷമായി തുടരുന്ന നിലപാടില്‍ നിന്നുള്ള പ്രകടമായ വ്യതിയാനമാണ് ട്രംപ് ഭരണകൂടത്തിന്‍റേത്. ഫസസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് 1978 മുതല്‍ അമേരിക്ക പിന്തുടരുന്ന നയം.

Related News