Loading ...

Home USA

ഗര്‍ഭച്ഛിദ്രം നടത്തുന്നത് നിരോധിച്ച്‌ ഫ്ലോറിഡ

തലഹാസി (ഫ്ലോറിഡ) ∙ പതിനഞ്ച് ആഴ്ച്ചയ്ക്കുശേഷം ഗര്‍ഭച്ഛിദ്രം നടത്തുന്നത് നിരോധിക്കുന്ന ബില്‍ ഫ്ലോറിഡാ സെനറ്റ് അംഗീകരിച്ചു.ഗവര്‍ണര്‍ ബില്ലില്‍ ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. വ്യാഴാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 23 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 15 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു.

ടെക്സസില്‍ ഇതിനകം തന്നെ 7 ആഴ്ചക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കുന്ന നിയമം നിലവിലുണ്ട്. ഫ്ലോറിഡയിലെ നിയമത്തെ അനുകരിച്ചു അരിസോണയിലും വെസ്റ്റ് വെര്‍ജീനിയായിലും 15 ആഴ്ച ആഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്ര നിരോധിക്കാനുള്ള നിയമത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. റിപ്പബ്ലിക്കന്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ബില്‍ പാസ്സാക്കുന്നതിന് ഗവര്‍ണര്‍മാര്‍ നേതൃത്വം നല്‍കുന്നത്.

ഗര്‍ഭധാരണത്തിനുശേഷം കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നതു മനുഷ്യത്വ രഹിതമാണെന്നും കുഞ്ഞുങ്ങള്‍ക്കു ജീവിക്കുവാനുള്ള അവസരം നിഷേധിക്കരുതെന്നും ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ഇതു വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നതാണെന്നും ഇതിനെ നിയമം കൊണ്ടു നിരോധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

Related News