Loading ...

Home USA

ഡാളസില്‍ ഐസ് മഴയ്ക്ക് സാധ്യത; നൂറുകണക്കിനു വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡാളസ്: ഡാളസില്‍ ഫെബ്രുവരി 23 മുതല്‍ 25 വരെ തണുത്തറഞ്ഞ കാലാവസ്ഥക്കും ഐസ് മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിനെതുടര്‍ന്നു ഡാളസ് ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തില്‍നിന്നും പുറപ്പെടേണ്ടതും വന്നുചേരേണ്ടതുമായ നൂറു കണക്കിനു സര്‍വീസുകള്‍ റദ്ദു ചെയ്തതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
അറുനൂറു സര്‍വീസുകള്‍ ബുധനാഴ്ചയും 450 സര്‍വീസുകള്‍ വ്യാഴാഴ്ചയും താത്കാലികമായി റദ്ദു ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുന്നതിന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്പ് എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റിലോ ഫോണിലൊ ബന്ധപ്പെട്ട് ബുക്കു ചെയ്ത വിമാനം സര്‍വീസ് നടത്തുമോ എന്നു ഉറപ്പാക്കണമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ വക്താവ് യാംലിക് അറിയിച്ചു.

ലൗവ് ഫീല്‍ഡില്‍നിന്നും പുറപ്പെടുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് എഴുപത്തഞ്ചോളം സര്‍വീസുകള്‍ റദ്ദാക്കി.

ബുധനാഴ്ച രാത്രിയോടെ തണുത്തറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും വ്യാഴാഴ്ച റോഡുകളില്‍ ഐസ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റോഡിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Related News