Loading ...

Home health

പ്രമേഹം തടയും ; ജീവിത ശൈലി രോഗങ്ങള്‍ പടിക്ക് പുറത്തു നില്‍ക്കും ; ചെറുതല്ല ചക്കയുടെ ഗുണഗണങ്ങള്‍

വിഷാംശമില്ലാതെ ലഭിക്കുന്ന ഭക്ഷ്യവിളകളില്‍ ഒന്നാണ് ചക്ക. നമ്മുടെ ചുറ്റുവട്ടത്തൊക്കെ സുലഭമായി ലഭിക്കുന്ന ചക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌ പലര്‍ക്കും അറിയില്ല. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ചക്ക നല്ലതാണ്. വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറയാണ് ചക്ക. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബന്നമായ ചക്കയില്‍ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചച്ചക്ക കഴിച്ചാല്‍ പ്രമേഹ സാധ്യത കുറയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പച്ചച്ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. വന്‍കുടലില്‍ അര്‍ബുദത്തിന് കാരണമാകുന്ന കാര്‍ഡിനോജുകളെ പുറന്തള്ളാനും ചക്കയിലെ നാരുകള്‍ സഹായിക്കും. കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്ബ് എന്നീ ധാതുക്കളും ചക്കയിലുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ തടയാനും ചക്ക സഹായിക്കും. കാന്‍സറിനെതിരെ പ്രതിരോധം തീര്‍ക്കാനും രക്തധമനിയുടെ നശീകരണത്തെ തടയാനും ചക്കയ്ക്ക് കഴിവുണ്ട്. വിളര്‍ച്ച തടയാനും രക്ത പ്രവാഹം ശരിയായ രീതിയിലാക്കാനും ചക്ക കഴിക്കുന്നത് ഗുണകരമാണ്. എല്ലുകള്‍ക്ക് ബലമേകാനും എല്ലു തേയ്മാനം പോലുള്ള രോഗങ്ങള്‍ ഒരുപരിധി വരെ പരിഹാരമേകാനും ചക്ക സഹായിക്കും. ചര്‍മ്മത്തിന് മൃദുത്വമേകാനും ചക്ക പ്രയോജനപ്രദമാണ്.

Related News