Loading ...

Home health

തൈറോയ്ഡ് ഉള്ളവര്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ.

ഇന്ന് പലരിലും കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് തൈറോയ്ഡ്. പ്രായഭേദമന്യേ എല്ലാവരിലും ഇപ്പോള്‍ തൈറോയ്ഡ് രോഗം കണ്ടുവരുന്നുണ്ട്. ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് തൈറോയ്ഡ് രോഗത്തെ ഒരു പരിധി വരെ നിലയ്ക്ക് നിര്‍ത്താം. ഗോയിറ്റര്‍ ഉള്ളവരാണ് ആഹാര കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഗോയിറ്റര്‍ ഉള്ളവര്‍ ചില ആഹാര സാധനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡ് ഗ്രന്ഥി പ്രകടമായ രീതിയില്‍ വലുപ്പം വെയ്ക്കുന്ന അവസ്ഥയാണ് ഗോയിറ്റര്‍. അയഡിന്റെ അപര്യാപ്തതയാണ് പ്രധാനമായും ഗോയിറ്ററിനു കാരണം. കപ്പ, കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി എന്നിവയില്‍ ഗോയിസ്ട്രോജനുകള്‍ എന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അയഡിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്ന സംയുക്തങ്ങളാണിവ. തയോസയനേറ്റ്, ഫീനോളുകള്‍, ഫ്ലാറാനോയിഡുകള്‍ എന്നിവയാണ് പ്രധാന ഗോയിട്രോജനുകള്‍. കപ്പ, കാബേജ്, കോളിഫ്ളവര്‍, ചീര, സോയബീന്‍, എന്നിവ നിരന്തരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്ബോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ഗോയിട്രോജനുകള്‍ അയഡിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുകയും തുടര്‍ന്ന് തൈറോയ്ഡ് ഗ്രന്ഥി വലുതാകുകയും ചെയ്യുന്നു. കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രോജനുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കപ്പയും മീനും ഒരുമിച്ച്‌ കഴിക്കുന്നത് ഗോയിറ്ററിന് പരിഹാരമായേക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

Related News