Loading ...

Home Africa

വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 250ലേ​റെ പേ​ര്‍ മ​രി​ച്ചു.

നെ​യ്റോ​ബി: കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ കനത്ത നാശം വിതച്ച്‌ വെള്ളപ്പൊക്കവു,മണ്ണിടിച്ചിലും. 250ലേ​റെ പേ​ര്‍ മ​രി​ച്ചതായാണ് റിപ്പോര്‍ട്ട്. മു​പ്പ​ത് ല​ക്ഷം പേ​രെ വെ​ള്ള​പ്പൊ​ക്കം ബാ​ധിച്ചു. ഒ​ട്ടേ​റെ​പ്പേ​രേ കാ​ണാ​താ​യി. കെ​നി​യ​യി​ലാ​ണ് വെ​ള്ള​പ്പൊ​ക്കം ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച​ത്. രാ​ജ്യ​ത്ത് 120ലേ​റെ പേ​രാ​ണ് മരണപ്പെട്ടത്. റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യ​തി​നാ​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ഇ​നി​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എത്താന്‍ സാധിച്ചിട്ടില്ല. കെ​നി​യ​യി​ല്‍വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യ​ത്. മീ​ന്‍​പി​ടി​ത്തി​നി​ടെ ഒ​റ്റ​പ്പെ​ട്ട ദ്വീ​പി​ല്‍ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച്‌ രക്ഷപ്പെടുത്തി. തി​ക്ക പ​ട്ട​ണ​ത്തി​ലെ ന​ദി​യി​ലാ​ണ് ഇ​യാ​ള്‍ മീ​ന്‍​പി​ടി​ത്ത​തി​ന് ഇ​റ​ങ്ങി​യ​ത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related News