Loading ...

Home USA

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ

ന്യൂയോര്‍ക്ക്: വിക്രംലാന്ററിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ. സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ തകര്‍ന്ന ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ ട്വീറ്റ് ചെയ്തു. ചന്ദ്രനെ ചുറ്റുന്ന നാസയുടെ ഓര്‍ബിറ്റര്‍ എടുത്ത വിവിധ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍. വിക്രം ലാന്‍ഡര്‍ പതിച്ച സെപ്റ്റംബര്‍ 7ന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങളാണ് താരമത്യം ചെയ്തത്. ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ അളവുകളും ഉപഗ്രഹം മനസ്സിലാക്കി. നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതറിഞ്ഞ ഇന്ത്യയിലെ കംപ്യൂട്ടര്‍ രംഗത്തെ വിദഗ്ധനായ ഷണ്‍മുഖ സുബ്രമണ്യന്റെ സംശയമാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്ററാണെന്ന് നാസ സ്ഥിരീകരിച്ചത്.

Related News