Loading ...

Home USA

നാറ്റോ ഉച്ചകോടി ബഹിഷ്‌കരിച്ച്‌ അമേരിക്കന്‍ പ്രസിഡന്റെ ട്രംപ്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വെച്ച്‌ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നാറ്റോ ഉച്ചകോടി ബഹിഷ്‌കരിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് രാജകുമാരി ആന്‍, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ തുടങ്ങിയവര്‍ ട്രംപിനെ പരിഹസിക്കുന്ന തരത്തില്‍ സംസാരിക്കുന്നതായി വീഡിയോയിലുണ്ട്. മാത്രമല്ല, വീഡിയോയെക്കിറിച്ച്‌ പരാമര്‍ശിക്കുമ്ബോള്‍ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയെ 'ഇരട്ട മുഖമുള്ള' ആള്‍ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. നാറ്റോയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ ട്രൂഡോ പരാജയപ്പെട്ടതായും അതില്‍ ട്രൂഡോയെ താന്‍ ശകാരിച്ചതിനുളള പ്രതികാര നടപടിയാണ് ട്രൂഡോ കാണിച്ചതെന്നുമാണ് ട്രംപ് പറയുന്നത്. എന്തുകൊണ്ടാണ് വൈകിയതെന്ന് എന്ന് ജോണ്‍സണ്‍ മാക്രോണിനോട് ചോദിക്കുന്നതും. ഇതിനിടയില്‍ ട്രൂഡോ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം. ഉച്ചകോടി നടക്കുന്നതിനിടെ ട്രംപ് തനിച്ചും മറ്റ് നേതാക്കള്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളെയാണ് മറ്റ് ലോക നേതാക്കള്‍ പരിഹസിക്കുന്നത്.

Related News